സ്ട്രെസ് അസഹനീയം- സമ്മർദ്ദം കൂടുമ്പോൾ ചെടികളും കരയാറുണ്ട്!
ചിരിക്കുവാനും കരയുവാനും മനുഷ്യനടങ്ങുന്ന ചലിക്കുന്ന ജീവികൾക്ക് മാത്രമാണോ കഴിവുള്ളത് ? ആ അറിവിനെ തിരുത്തിക്കുറിക്കുന്ന ഒരു കണ്ടെത്തലായിരുന്നു 2023ൽ ശാസ്ത്രലോകം ലോകത്തിനു മുൻപിൽ എത്തിച്ചത്. ടെൽ അവിവ് യൂണിവേഴ്സിറ്റിയുടെ ആ കണ്ടെത്തലുകൾ വലിയൊരു രഹസ്യമാണ് പുറത്തുവിട്ടത്. ഈ പഠനം പറയുന്നത് ചെടികളും സമ്മർദ്ദം മൂലം കരയാറുണ്ട് എന്നാണ്.
മനുഷ്യനാൽ കേൾക്കാൻ സാധിക്കുന്നില്ലെങ്കിലും സസ്യങ്ങൾ സംസാരിക്കാറുണ്ടെന്നും സമ്മർദ്ദത്തിലായിരിക്കുമ്പോൾ അവ കരയുമെന്നും പഠനം പറയുന്നു. ഗവേഷകർ പറയുന്നതെന്തെന്നാൽ ഓരോ ചെടികളിലും ഓരോ തരത്തിലാകും സമ്മർദ്ദമുണ്ടാകുന്നത്, അതിനനുസരിച്ചു അവ പല തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കുന്നു. മനുഷ്യനാൽ കേൾക്കാൻ സാധിക്കുന്നില്ല എങ്കിലും ചെറു പ്രാണികൾക്കും വവ്വാൽ, എലി മുതലായ ജീവികൾക്കും ഇത്തരം ശബ്ദങ്ങൾ കേൾക്കാനാകും എന്നാണ് നിഗമനം.
Read also: ഉപ്പുതരിയോളം മാത്രം വലിപ്പം- ലോകത്തിലെ ഏറ്റവും ചെറിയ പഴം!
അൾട്രാസോണിക് മൈക്രോഫോണുകളുടെ സഹായത്തോടെയാണ് മനുഷ്യന് അന്യമായ ഇത്തരം ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ലോകം സസ്യങ്ങളാലും അവരുടെ സംസാരത്താലും നിറഞ്ഞതാണെന്ന് ഈ കണ്ടെത്തൽ പറയുന്നു. തക്കാളി,പുകയില മുതലായ ചെടികളിൽ നടത്തിയ പഠനങ്ങളുടെ ഫലമായായിരുന്നു ഈ കണ്ടെത്തലുകൾ.
Story highlights- Scientists conclude plants cry when stressed