അച്ഛന്റെ മരണശേഷം റോൾ സ്റ്റാളിലൂടെ കുടുംബത്തിന് തുണയായി ഒരു പത്തുവയസുകാരൻ!
ചില മനുഷ്യരുടെ ജീവിതം അത്രത്തോളം ആഴത്തിലാണ് ഹൃദയത്തിൽ ഇടംനേടുക. അങ്ങനെയൊരു കഥയാണ് ഡൽഹിയിൽ നിന്നുള്ള ജസ്പ്രീത് എന്ന 10 വയസ്സുകാരന്റേത്. ബിസിനസ്സ് വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധകവർന്ന ജീവിതമാണ് ഈ മിടുക്കന്റേത്. തന്റെ പിതാവിൻ്റെ വിയോഗത്തെത്തുടർന്ന് ജസ്പ്രീത് സ്വന്തമായി ഈ പ്രായത്തിൽ ഒരു റോൾ ഷോപ്പ് നടത്തുന്നതായി ഒരു വൈറൽ വിഡിയോ കാണിക്കുന്നു. (Story of boy who sells rolls)
ഡൽഹിയിലെ തിലക് നഗറിൽ തൻ്റെ പിതാവിൻ്റെ സ്ട്രീറ്റ് സൈഡ് സ്റ്റാൾ ഏറ്റെടുത്ത് നടത്തുകയാണ് ജസ്പ്രീത്. ഒരു ഫുഡ് വ്ലോഗറായ സരബ്ജീത് സിംഗ് ജസ്പ്രീതിന്റെ കഥ പങ്കുവെച്ചതോടെയാണ്ഈ ജീവിതം ശ്രദ്ധ നേടിയത്. മസ്തിഷ്ക ക്ഷയരോഗം ബാധിച്ച പിതാവിൻ്റെ മരണശേഷം ജസ്പ്രീതും മൂത്ത സഹോദരിയും വളരെയധികം വെല്ലുവിളികൾ നേരിട്ടിരുന്നത്.
ഇതോടെ കുടുംബത്തിൻ്റെ ഉപജീവനത്തിൻ്റെ ചുമതല ഏറ്റെടുത്ത്, ജസ്പ്രീത് തൻ്റെ പിതാവിൽ നിന്ന് റോളുകൾ ഉണ്ടാക്കുന്നത് പഠിച്ചു. അമ്മ പഞ്ചാബിൽ ആയിരിക്കെ, ഡൽഹിയിലെ അമ്മാവൻ്റെ സംരക്ഷണയിൽ സഹോദരിയോടൊപ്പം ബിസിനസ്സ് തുടരുകയാണ് ഈ മിടുക്കൻ.
Read also: കടൽമഞ്ഞ് ഉരുകി തീരുന്നു; ഗുരുതര ഭീഷണി നേരിട്ട് അന്റാർട്ടിക്കയിലെ എംപറർ പെൻഗ്വിനുകൾ
ജസ്പ്രീതിൻ്റെ ദൃഢതയും നിശ്ചയദാർഢ്യവും കണ്ട് ആനന്ദ് മഹീന്ദ്ര അവനെ ധീരതയുടെ പ്രതിരൂപമെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, പ്രശംസനീയമായ പരിശ്രമങ്ങൾക്കിടയിലും ജസ്പ്രീതിൻ്റെ വിദ്യാഭ്യാസം അവഗണിക്കരുതെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ചിലവുകൾ അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.
Story highlights- Story of boy who sells rolls