വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ- ഹൃദ്യമായ കുറിപ്പുമായി സുരഭി ലക്ഷ്മി

May 16, 2024

തൊണ്ണൂറുകളിലെ ആക്ഷൻ ഹീറോയിനായിരുന്നു വാണി വിശ്വനാഥ്. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വാണി വിവാഹ ശേഷം സിനിമയിൽ സജീവമല്ല. 2002ൽ നടൻ ബാബുരാജിനെ വിവാഹം കഴിച്ച വാണി സീരിയലുകളിലാണ് സജീവം. ഇടക്ക് ചില സിനിമകളിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാൾ നിറവിലാണ് താരം.

വാണിക്ക് ഹൃദ്യമായ ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഒന്നിച്ചഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷൻ ഇടവേളകളിലെ രസകരമായ നിമിഷങ്ങൾക്കൊപ്പമാണ് സുരഭി പ്രിയ നായികയ്ക്ക് ആശംസ അറിയിക്കുന്നത്.

‘കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ.. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി..വാണിചേച്ചിയുടെകൂടെ Rifleclub ൽ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേർത്തു നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’- സുരഭി ലക്ഷ്മി കുറിക്കുന്നു.

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് ലഭിച്ചതെല്ലാം കരുത്തുറ്റ കഥാപാത്രങ്ങൾ ആയിരുന്നു. ആക്ഷൻ രംഗങ്ങളിൽ ഇത്രയും മികവ് പുലർത്തിയിട്ടുള്ള മറ്റൊരു നായിക പിന്നീട് വന്നിട്ടില്ല. മുൻനിര നായികയായി നിൽക്കുന്ന സമയത്താണ് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാബുരാജിനെ താരം വിവാഹം കഴിക്കുന്നത്.

Story highlights- surabhi lakshmi about vani viswanadh