ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നന്റെ വാച്ച് ലേലത്തിൽ; വിറ്റുപോയത് 12 കോടിയ്ക്ക്!
അപകടം സംഭവിച്ച് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ആളുകളുടെ ഉള്ളിൽ ഇന്നും ഒരു വിങ്ങുന്ന ഓർമ്മയാണ് ടൈറ്റാനിക് ദുരന്തം. 1912 ഏപ്രിൽ പത്തിന് യാത്ര തുടങ്ങിയ ടൈറ്റാനിക് മൂന്നാം ദിവസം കൂറ്റൻ മഞ്ഞു മലയിൽ ഇടിച്ച് തകരുകയായിരുന്നു. വർഷങ്ങൾക്ക് ശേഷവും അതുമായി ബന്ധപ്പെട്ട നിരവധി കൗതുകങ്ങൾ ദിവസേന ശ്രദ്ധനേടാറുണ്ട്. കപ്പലിൽ യാത്ര ചെയ്തിരുന്ന ആളുകളുടെ മൂല്യവത്തായ സാധനങ്ങളും ഓർമകളുടെ ശേഷിപ്പുമൊക്കെ ലേലത്തിൽ വിൽക്കുന്നതാണ് അതിൽ പ്രധാനം.
ഇപ്പോഴിതാ, ടൈറ്റാനിക്കിൽ യാത്ര ചെയ്ത ഏറ്റവും ധനികനായ യാത്രക്കാരൻ്റെ ഒരു പോക്കറ്റ് വാച്ച് ശനിയാഴ്ച 1.46 മില്യൺ ഡോളറിന് (12 കോടി) ഇംഗ്ലണ്ടിൽ ലേലം ചെയ്തു, 1912 ലെ ദുരന്തവുമായി ബന്ധപ്പെട്ട ഒരു വസ്തുവിൻ്റെ റെക്കോർഡ് തകർത്ത വിൽപ്പനയാണ് ഇത്. ജോൺ ജേക്കബ് ആസ്റ്റർ IV എന്നയാളുടെ 14 കാരറ്റ് ഗോൾഡൻ വാൽതാം പോക്കറ്റ് വാച്ചിനായുള്ള ലേലത്തിൽ ഒരു അമേരിക്കൻ വംശജനാണ് റെക്കോർഡ് തുക മുടക്കി വിജയിയായത്.
ടൈറ്റാനിക് മുങ്ങി ദിവസങ്ങൾക്ക് ശേഷം ആസ്റ്ററിൻ്റെ മൃതദേഹം കണ്ടെടുത്തപ്പോൾ ജെജെഎ എന്ന ഇനീഷ്യലുകൾ ആലേഖനം ചെയ്ത വാച്ച് ആസ്റ്ററിൻ്റെ പോക്കറ്റിൽ കണ്ടെത്തി. ഒരു ഡയമണ്ട് മോതിരം, സ്വർണ്ണം, ഡയമണ്ട് കഫ്ലിങ്കുകൾ, ഇംഗ്ലീഷ് നോട്ടുകളിൽ 225 പൗണ്ട്, 2,440 ഡോളർ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തിയിരുന്നു.
Read also: കേരളത്തിലെ അടുക്കളകളിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വര്ഷം!
R.M.S. ടൈറ്റാനിക്കിലെ ഏറ്റവും ധനികനായ യാത്രക്കാരനായി ആസ്റ്റർ അറിയപ്പെടുന്നു, അക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെട്ടിരുന്നു, ഏകദേശം 87 ദശലക്ഷം ഡോളർ ആയിരുന്നു ആസ്തി’- ലേല സ്ഥാപനം പറയുന്നു.
Story highlights- Titanic passenger’s gold pocket watch sells for record cost