‘ഒരു സമ്പൂർണ്ണ ജാപ്പനീസ് കുടുംബചിത്രം’- രസകരമായ ചിത്രവുമായി ടൊവിനോ തോമസ്

May 22, 2024

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.
ജോലിയും ജീവിതവും തമ്മിൽ സന്തുലിതമാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന താരം ഇപ്പോൾ യാത്രയിലാണ്.. ഇപ്പോൾ കുടുംബത്തോടൊപ്പം ജപ്പാനിലാണ് നടൻ. തന്റെ യാത്രയുടെ ദൃശ്യങ്ങൾ ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. വളരെ രസകരമായ ഒരു ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ജപ്പാന്റെ പരമ്പരാഗത വേഷമണിഞ്ഞ് നിൽക്കുകയാണ് നടൻ. കുടുംബസമേതമാണ് ചിത്രത്തിലുള്ളത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം, നടൻ ടൊവിനോ തോമസ് സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. സഹനടനായും വില്ലനായുമെല്ലാം വേഷമിട്ട ടൊവിനോ ഇന്ന് താരമൂല്യമുള്ള യുവ നായകനാണ്. സിനിമയിൽ സജീവമായ സമയത്ത് തന്നെയായിരുന്നു ടൊവിനോയുടെ വിവാഹവും. എല്ലാ വിശേഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

അതേസമയം, നടികർ എന്ന ചിത്രത്തിലാണ് നടൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ഭാവന ആയിരുന്നു ചിത്രത്തിൽ നായിക ആയത്. ലാൽ ജൂനിയർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

Story highlights- tovino thomas japan vacation