ജീവനെടുക്കുന്ന അരളി; അടിമുടി വിഷമുള്ള മറ്റുചെടികൾ

May 4, 2024

യു കെയിലേക്ക് ജോലിനേടി പുറപ്പെടാൻ ഒരുങ്ങിയ ഹരിപ്പാട് സ്വദേശിനി സൂര്യ എയർപോർട്ടിൽ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. ആ മരണത്തിൽ വില്ലനായതോ, ആർക്കും വിശ്വസിക്കാനാകാത്ത ഒരു കാരണവും. യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. യാത്ര പുറപ്പെടുന്നതിന് മുൻപ് അയൽവീട്ടിലെ അരളിച്ചെടിയുടെ പൂവ് യുവതി കടിച്ചുതിന്നിരുന്നു. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു. എന്തായാലും വിഷാംശമുള്ള ഒന്നാണ് അരളി എന്നത് പുതിയൊരു തിരിച്ചറിവായിരുന്നു പലർക്കും.

അരളി പോലെത്തന്നെ വിഷാംശമുള്ള നിരവധി ചെടികൾ നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയെയാണ് എന്ന് തിരിച്ചറിഞ്ഞ് അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം ഒരുപോലെ ഹാനികരമായവയെ പരിചയപ്പെടാം.

ഒലിയാൻഡർ, നെറിയം ഒലിയാൻഡർ എന്നൊക്കെ അറിയപ്പെടുന്ന അരളിച്ചെടി അതിൻ്റെ മനോഹരമായ പൂക്കൾക്കും കട്ടിയുള്ള ഇലകളുടെയും പേരിൽ ശ്രദ്ധേയമാണ്. ക്ഷേത്രങ്ങളിൽ പൂജയ്ക്കെടുക്കുന്ന പ്രധാന പുഷ്പങ്ങളിൽ ഒന്നാണ് ഇത്. അങ്ങനെയാണ് പൊതുവെ നമുക്ക് അരളിയെക്കുറിച്ച് അറിയാവുന്നത്. എന്നാൽ, ഇത് വളരെ വിഷമുള്ള ഒരു ചെടിയാണ് എന്നത് പലരും അറിയുന്നത് സൂര്യയുടെ മരണവാർത്തയെ തുടർന്നാണ്. ഈ പൂവ് ഗുരുതരമായ രോഗത്തിനും മരണത്തിനും കാരണമാകുമെന്ന് അറിയപ്പെടുന്നു.

കടുംപച്ച നിറത്തിലുള്ള ചെടിയിൽ ഫണൽ ആകൃതിയിലുള്ള പൂക്കളുണ്ട്, അവയിൽ കുലകളായി വെള്ള, പിങ്ക്, ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറങ്ങളിൽ ഈ പൂക്കൾ വിരിയുന്നു. കണ്ണഞ്ചിപ്പിക്കുന്ന ചെടികൾക്ക് 6 മുതൽ 12 അടി വരെ (1.8 മുതൽ 3.6 മീറ്റർ വരെ) വരെ വളരാൻ കഴിയും. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും മനുഷ്യർക്കും മൃഗങ്ങൾക്കും വിഷമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് ഐവി

ബ്രാഞ്ചിംഗ് ഐവി, ഇംഗ്ലീഷ് ഐവി, ഗ്ലേസിയർ ഐവി, നീഡിൽപോയിൻ്റ് ഐവി, സ്വീറ്റ്ഹാർട്ട് ഐവി, കാലിഫോർണിയ ഐവി എന്നൊക്കെ അറിയപ്പെടുന്ന വള്ളിചെടിയാണ് ഇത്. നമ്മുടെ പറമ്പുകളിൽ അപൂർവ്വമായി കാണാറുള്ളതാണ്. ഇവ ഉള്ളിൽ ചെന്നാൽ മൃഗങ്ങൾക്കാണ് കൂടുതൽ പ്രശ്നങ്ങൾ. ഛർദ്ദി, വയറുവേദന, ഹൈപ്പർസലൈവേഷൻ, വയറിളക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

മോണിംഗ് ഗ്ലോറി

കോൺവോൾവുലേസിയേ കുടുംബത്തിൽ ആയിരത്തിലധികം സ്പീഷീസുകൾ ഉള്ള സപുഷ്പികളുടെ പൊതുവായ നാമമാണ് മോണിംഗ് ഗ്ലോറി. ഇവയുടെ പല തരത്തിലുള്ള ചെടികൾ കേരളത്തിലെ മിക്ക പറമ്പുകളിലും കാണാൻ സാധിക്കും. കാണാൻ ഭംഗി ഉണ്ടെങ്കിലും വിത്തുകൾ അപകടമുണ്ടാക്കും. എൽഎസ് ഡി- യ്ക്ക് സമാനമായ വിഷമാണ് ഈ ചെടികളിൽ കാനന സാധിക്കുക എന്നാണ് പറയപ്പെടുന്നത്.

തുലിപ്സ്

ലിലിയേസി കുടുംബത്തിൽ പെടുന്നതാണ് തുലിപ്സ്. ഒരു ജനപ്രിയ പുഷ്പമാണെങ്കിലും, വിഷ സാന്ദ്രതയുടെ ഏറ്റവും ഉയർന്ന ഭാഗമുള്ള പൂവ് മനുഷ്യനും അതിനേക്കാൾ വളർത്തുമൃഗത്തിനും വിഷകരമാണ്. ഒരിക്കൽ കഴിച്ചാൽ, ഛർദ്ദി, വിഷാദം, വയറിളക്കം, ഹൈപ്പർസലൈവേഷൻ എന്നിവ ലക്ഷണങ്ങളാണ്. ലിലിയേസി കുടുംബത്തിൽപ്പെട്ട എല്ലാ സസ്യങ്ങളും വിഷമാണ്, പൂച്ചകൾക്കാണ് അസുഖം വരാനുള്ള സാധ്യത കൂടുതൽ.

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

ബല്ലഡോണ

മലയാളത്തിൽ ഹൃദയപത്മം എന്നറിയപ്പെടുന്ന വിഷമുള്ള ഒന്നാണ് ബല്ലഡോണ. കരിനീല നിറമുള്ള പഴങ്ങളുള്ള ഭംഗിയുള്ള ഈ ചെടി വളരെയധികം വിഷമുള്ളതാണ്. നൈറ്റ്ഷെയ്ഡ് കുടുംബമായ സോളനേസിയിലെ വിഷാംശമുള്ള സസ്യമാണ് ഇത്.

Story highlights- toxic plants around you