എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ വംശജ- വിജയ നെറുകയിൽ പതിനാറുകാരി
നേപ്പാളിൽ നിന്ന് എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയായി 16 കാരിയായ കാമ്യ കാർത്തികേയൻ. മുംബൈയിലെ നേവി ചിൽഡ്രൻസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് കാമ്യ കാർത്തികേയൻ. നാവികസേനാ ഉദ്യോഗസ്ഥനായ പിതാവ് കമാൻഡർ എസ് കാർത്തികേയനൊപ്പം തിങ്കളാഴ്ചയാണ് ഈ മിടുക്കി എവറസ്റ്റ് കൊടുമുടിയിലെത്തിയത്. ഇന്ത്യൻ നാവികസേന ഈ നേട്ടം പങ്കുവെച്ചതോടെയാണ് ലോകം അറിഞ്ഞത്.
‘മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 16 വയസ്സുള്ള കാമ്യ കാർത്തികേയനും പിതാവ് സിഡിആർ എസ് കാർത്തികേയനും ഇന്ത്യൻ നാവികസേന മെയ് 20-ന് എവറസ്റ്റ് (8849 മീറ്റർ) വിജയകരമായി കീഴടക്കി’- നേട്ടത്തിനൊപ്പം കുറിക്കുന്നു.
Read also: സംസ്ഥാനത്ത് മഴ ശക്തം; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
Ms Kaamya Karthikeyan, a 16-year-old, class XII student of Navy Children School, Mumbai and her father Cdr S Karthikeyan of the #IndianNavy successfully summitted Mt. Everest (8849 M) on 20 May 24. @IndiaSports@SpokespersonMoD@HQ_IDS_India@indiannavy pic.twitter.com/9QGtAW0Cau
— Western Naval Command (@IN_WNC) May 23, 2024
16 വയസ്സുകാരി മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിൽ 12-ാം ക്ലാസിൽ പഠിക്കുകയാണ്. പർവതാരോഹണത്തോടുള്ള പിതാവിൻ്റെ അഭിനിവേശം മകളിലേക്കും ചെറുപ്പത്തിൽ തന്നെ എത്തിയിരുന്നു. അങ്ങനെ കാമ്യ മൂന്നാം വയസ്സിൽ ട്രക്കിംഗ് ആരംഭിച്ചു. ഒരു സാഹസിക യാത്രയിൽ നിന്ന് ആയിരുന്നു തുടക്കം. 2016-ൽ, ഹർ-കി ഡൺ (13,500 അടി), കേദാർകാന്ത കൊടുമുടി (13,500 അടി), രൂപ്കുണ്ഡ് തടാകം (16,400 അടി) എന്നിവയുൾപ്പെടെ ബുദ്ധിമുട്ടുള്ള കയറ്റങ്ങളിലേക്ക് കാമ്യ ലക്‌ഷ്യം കണ്ടെത്തി. 2017 മെയ് മാസത്തിൽ, എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് (17,600 അടി) കാൽനടയായി യാത്ര ചെയ്തപ്പോൾ കാമ്യ ഒരു പുതിയ നേട്ടവും സ്വന്തമാക്കിയിരുന്നു. 13 വയസ്സിൽ ഈ നേട്ടം പൂർത്തിയാക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സ്ത്രീയായി കാമ്യ കാർത്തികേയൻ.
Story highlights- who is kaamya karthikeyan