ഉപ്പുതരിയോളം മാത്രം വലിപ്പം- ലോകത്തിലെ ഏറ്റവും ചെറിയ പഴം!
ഏതാണ് ലോകത്തിൽ ലഭ്യമായവയിൽ ഏറ്റവും ചെറിയ പഴം? മുന്തിരിയോ, ബ്ലൂ ബെറിയോ ഒക്കെയായിരിക്കും ആളുകളുടെ മനസിലേക്ക് ഓടിയെത്തുക. എന്നാൽ, അതൊന്നുമല്ല ഉത്തരം. ആ ബഹുമതി ഏഷ്യൻ വാട്ടർമീൽ എന്നറിയപ്പെടുന്ന വോൾഫിയ ഗ്ലോബോസയുടേതാണ്.
വാട്ടർമീൽ ലോകത്തിലെ ഏറ്റവും ചെറിയ പഴം മാത്രമല്ല – ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചെടിയും കൂടിയാണ്. അത് ഉൽപ്പാദിപ്പിക്കുന്ന മൈനസ് പഴങ്ങൾ മറ്റേതിനെക്കാളും ചെറുതാണ്. കൂട്ടത്തിൽ ഏറ്റവും വലിയ ചെടി തന്നെ ഒരു ഇഞ്ചിൻ്റെ മൂന്നിലൊന്ന് വരെ എത്തുന്നുള്ളൂ. പഴമാകട്ടെ, അതിലും ചെറുതാണ്.
ഇതിൻ്റെ വലിപ്പം 0.7 മുതൽ 1.5 മില്ലിമീറ്റർ വരെയാണ്. ലോകത്തിലെ ഏറ്റവും ചെറിയ ഉറുമ്പുകളുടെ വലിപ്പമേ അതിനുള്ളു. കൈയിലെടുത്താൽ ഒരു ഉപ്പുതരിയോളം മാത്രമേ അതിന് വലിപ്പമുണ്ടാകു.
Read also: പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത പോപ്പി പുഷ്പങ്ങൾ- അമ്പരപ്പിച്ച് 53-കാരിയുടെ കരവിരുത്
ഇത്രയും ചെറിയ പഴത്തിന് എന്തെങ്കിലും പോഷകമൂല്യമുണ്ടാകുമോ എന്ന് ആശങ്കപ്പെടേണ്ട,.കാരണം, ഇത്ര ചെറുതേന്ന്കിലും വാട്ടർ മീൽ പഴത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, പല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഇത് കൃഷി ചെയ്യുന്നു. സ്മൂത്തികൾ, ഓംലെറ്റുകൾ, സൂപ്പ് എന്നിവയ്ക്ക് ഒരു മികച്ച ഓപ്ഷൻ ആണ് ഈ കുഞ്ഞൻ പഴം.
Story highlights- Worlds smallest fruit wolfia globosa