185 ആളുകളുള്ള വീട്: 11 അടുപ്പുകളിലായി ദിവസേന പാചകം ചെയ്യുന്നത് 50 കിലോ പച്ചക്കറി

June 6, 2024

കൂട്ടുകുടുംബ പാരമ്പര്യത്തിൽ നിന്നും ഇന്ത്യക്കാർ വേറിട്ട് ചിന്തിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അണുകുടുംബങ്ങളുടെ കാലത്ത് അഞ്ചുപേരിൽ കൂടുതൽ പോലും ആളുകൾ ഒന്നിച്ച് ജീവിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എന്നാൽ, ഇന്നും ചില കുടുംബങ്ങൾ ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. അജ്മീറിൽ താമസിക്കുന്ന ഒരു കുടുംബമാണ് അതിന് ഉദാഹരണം. രാജസ്ഥാനിലെ ബഗ്ദി മാലി കുടുംബം ലോകപ്രസിദ്ധമാണ്. കുടുംബാംഗങ്ങളുടെ എണ്ണത്തിൽ നിന്നാണ് ഈ കുടുംബത്തിന് അതിൻ്റെ പേരും പ്രശസ്തിയും ലഭിച്ചത്. ഈ കുടുംബത്തിൽ ആകെ 185 പേരാണ് താമസിക്കുന്നത്.

കേട്ടാൽ ഞെട്ടൽ തോന്നുമെങ്കിലും സംഗതി സത്യമാണ്. വീടും അടുക്കളയുമെല്ലാം ഇത്രയും ആളുകൾക്ക് താമസിയ്ക്കാൻ പാകത്തിൽ വലുതുമാണ്. വീടിൻ്റെ അടുക്കളയിൽ ആകെ പതിനൊന്ന് അടുപ്പുകളിലാണ് ദിവസം മുഴുവൻ ഭക്ഷണം പാകം ചെയ്യുന്നത്. ഈ കുടുംബത്തിൽ ദിവസവും 65 കിലോ റൊട്ടി തയ്യാറാക്കുന്നതായി പറയപ്പെടുന്നു. കൂടാതെ, പ്രതിദിനം ഏകദേശം 50 കിലോ പച്ചക്കറികൾ പാകം ചെയ്യുന്നു.

Read also: രണ്ടാം വയസിൽ പരിചരിക്കാനെത്തിയ യുവതി തട്ടിക്കൊണ്ടുപോയി; 51വർഷങ്ങൾക്ക് ശേഷം കുടുംബത്തെ കണ്ടെത്തി സ്ത്രീ- വൈകാരികമായ അനുഭവം

ഈ കൂട്ടുകുടുംബത്തിൽ ആറ് തലമുറകളാണ്‌ ഒരുമിച്ച് താമസിക്കുന്നത്. അജ്മീറിലെ റാംസർ ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. ബാഗ്ദി മാലി കുടുംബം എന്നും ഇവർ അറിയപ്പെടുന്നു. ഈ വീട്ടിൽ 65 പുരുഷന്മാരും 60 സ്ത്രീകളും 60 കുട്ടികളുമുണ്ട്.പ്രശ്നങ്ങൾ ഒന്നുമില്ലാതെ വളരെ നല്ല സാഹചര്യത്തിലാണ് ഇത്രയും അധികം ആളുകൾ കഴിയുന്നതെന്നതും മാതൃകയാണ്.

Story highlights- 185 member ajmer family