അടുക്കളയും നാലുമുറികളും തെലങ്കാനയിൽ, മറ്റു മുറികൾ മഹാരാഷ്ട്രയിൽ- രണ്ടു സംസ്ഥാനങ്ങളുടെ ടാക്‌സടച്ച് ഒരു വീട്!

June 4, 2024

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വീടുകളൊക്കെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരു വീടിനുള്ളിലെ മുറികൾ പോലും രണ്ടു സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന കാഴ്ച അപൂർവ്വമാണ്. ഒരു വീട്ടിൽ താമസിക്കുന്നതിന് രണ്ട് സംസ്ഥാനങ്ങൾക്ക് നികുതി നൽകേണ്ടിവരുന്നത് അതിലും കൗതുകമുള്ള കാര്യമാണ്.

അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഒരു കുടുംബം കടന്നുപോകുന്നത്. ഇവരെല്ലാം ഒരു വീട്ടിൽ കഴിയുന്നു. എന്നാൽ കിടന്നങ്ങുറങ്ങുന്നത് ഒരു സംസ്ഥാനത്തും ആഹാരം കഴിക്കുന്നത് മറ്റൊരു സംസ്ഥാനത്തുമാണ്. പതിമൂന്ന് പേരടങ്ങുന്ന കുടുംബമായ പവാർ എല്ലാ ദിവസവും രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ ചുറ്റിത്തിരിക്കുകയാണ്. കാരണം അവരുടെ വീടിന്റെ ചില മുറികൾ തെലങ്കാനയിലും ചിലത് മഹാരാഷ്ട്രയിലുമാണ്.

മഹാരാഷ്ട്ര, തെലങ്കാന അതിർത്തിയിൽ ചന്ദ്രപൂർ ജില്ലയിലെ സിമാവർത്തി ജിവതി തഹ്‌സിലിലെ മഹാരാജഗുഡ ഗ്രാമത്തിലാണ് ഈ പവാർ കുടുംബത്തിന്റെ വീട് സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലും വസ്തു നിൽക്കുന്നതിനാൽ വർഷങ്ങളായി ഈ കുടുംബം ഇരു സംസ്ഥാനങ്ങൾക്കും വസ്തു നികുതി അടയ്ക്കുന്നുണ്ട്.

എന്നാൽ ഇതൊന്നും അവർക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല. MH, TS എന്നിവയുടെ രജിസ്ട്രേഷൻ ഇനീഷ്യലുള്ള വാഹനങ്ങൾ സ്വന്തമാക്കുകയും രണ്ട് സംസ്ഥാനങ്ങളിലെയും ഗുണഭോക്തൃ പദ്ധതികൾ അവർ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഇപ്പോൾ ഈ വീട് ഇന്ത്യയിലുടനീളം അറിയപ്പെടുന്നതുമാണ്.

Read also: ഉടമയുടെ മരണത്തോടെ കോടീശ്വരനായ നായ- ലഭിച്ചത് 36 കോടി രൂപ!

ഈ വീട്ടിൽ ആകെ 10 മുറികളാണുള്ളത്. അവയിൽ അടുക്കള ഉൾപ്പെടെ നാലെണ്ണം തെലങ്കാനയിലാണ്. ചില കിടപ്പുമുറികളും പ്രധാന ഹാളും മഹാരാഷ്ട്രയിലാണ്. സഹോദരങ്ങളായ ഉത്തം പവാറിന്റെയും ചന്തു പവാറിന്റെയും നേതൃത്വത്തിലുള്ള പവാർ കുടുംബത്തിലെ 13 അംഗങ്ങൾ ഈ വീട്ടിൽ താമസിക്കുന്നു.

1969ൽ അതിർത്തി തർക്കം പരിഹരിച്ചപ്പോൾ പവാർ കുടുംബത്തിന്റെ ഭൂമി രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. തൽഫലമായി, അവരുടെ കുടുംബ വീടും രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടിയില്ലന്നു കുടുംബം വ്യക്തമാക്കുന്നുണ്ട്.

Story highlights- A family of 13 straddles between the two states