പുരാണം പേറുന്ന ഈജിപ്തിൽ കണ്ടെത്തിയത് 4500 വർഷം പഴക്കമുള്ള ഫറവോയുടെ സൂര്യക്ഷേത്രം!

June 4, 2024

പൗരാണികതയെ കൗതുകത്തോടെ വീക്ഷിക്കുന്നവരാണ് അധികവും. അങ്ങനെയുള്ളവർക്ക് ആവേശമുണർത്തി ഈജിപ്തിലെ ഒരു കൂട്ടം പുരാവസ്തു ഗവേഷകർ 4,500 വർഷം പഴക്കമുള്ള ഒരു പുരാതന സൂര്യക്ഷേത്രം കണ്ടെത്തിയിരിക്കുകയാണ്. ബിസി 25-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ച ക്ഷേത്രമെന്നാണ് ഗവേഷകർ കരുതുന്നത്.

ധാരാളം പുരാണങ്ങൾ ഉറങ്ങുന്ന മണ്ണാണ് ഈജിപ്തിലേത്. നഷ്ടമായിപോയ ഫറവോയുടെ ആറു സൂര്യക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് സൂചന. അബു ഗുറാബിലെ മറ്റൊരു ക്ഷേത്രത്തിൽ അടക്കം ചെയ്ത മൃതദേഹാവശിഷ്ടങ്ങളും സംഘം കണ്ടെത്തി. 50 വർഷത്തിനിടെ കണ്ടെത്തിയ മൂന്നാമത്തെ സൂര്യക്ഷേത്രമാണിത്.

പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ. രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. വിദഗ്ധർ പറയുന്നത്, ഫറവോമാർ ജീവിച്ചിരിക്കുമ്പോൾ ആറ് സൂര്യക്ഷേത്രങ്ങൾ മാത്രമാണ് അവർക്കായി നിർമ്മിച്ചത്. ഇതിനുമുൻപ് ആറു ക്ഷേത്രങ്ങളിൽ രണ്ടെണ്ണം മാത്രമേ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളൂ.

Read also: ഉടമയുടെ മരണത്തോടെ കോടീശ്വരനായ നായ- ലഭിച്ചത് 36 കോടി രൂപ!

സൂര്യക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് താഴെ മറ്റൊരു കെട്ടിടത്തിന്റെ സൂചന നൽകുന്ന മൺ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച പഴയ അടിത്തറയും കണ്ടെത്തി. ഇനിയും ഒട്ടേറെ രഹസ്യങ്ങൾ കണ്ടെത്താനുള്ള നീക്കത്തിലാണ് ഈജിപ്തിലെ പുരാവസ്തു ഗവേഷകർ.

Story highlights- Archaeologists discovered Pharaoh’s sun temple