മൂന്നുമാസം പ്രായമുള്ളപ്പോൾ തുടങ്ങി 18 വർഷം നീണ്ട ശസ്ത്രക്രിയാ യാത്ര- ചിത്രങ്ങൾ പങ്കുവെച്ച് നടൻ അശ്വിൻ കുമാർ

June 11, 2024

മലയാളികൾക്ക് സുപരിചിതനായ താരമാണ് അശ്വിൻ കുമാർ. 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ മുരളി മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അശ്വിൻ കുമാറിനെ പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത്. സിനിമയ്ക്ക് അപ്പുറം, സിനിമയെ വെല്ലുന്ന ജീവിതയാത്രയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ ഇപ്പോൾ. 1987 മുതൽ 2006 വരെ സർജറികളിലൂടെ കടന്നുപോയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു.

‘1987 മുതൽ 2006 വരെ…1987-ൽ 3 മാസം മുതൽ ആറാം മാസം പ്രായമുള്ളപ്പോൾ വരെ നീണ്ടുനിന്ന ശസ്ത്രക്രിയ ചിത്രമാണ് ആദ്യം. അന്നുമുതൽ ഒന്നാം വർഷ കോളേജ് വരെയുള്ള ശസ്ത്രക്രിയകളുടെ യാത്ര 2006-ൽ 18 വയസ്സ് തികഞ്ഞു. ആ ചിത്രമാണ് താഴെ. ആറു മണിക്കൂർ നീണ്ട മേജർ സർജറി!

എൻ്റെ മാതാപിതാക്കൾ, മുത്തശ്ശിമാർ, ശസ്ത്രക്രിയാ വിദഗ്ധർ, അടുത്ത സുഹൃത്തുക്കൾ, ഞാനും പ്രപഞ്ചവും ദൈവവും … അതാണ് എൻ്റെ നന്ദിയുടെ പട്ടിക..ചിത്രത്തിലുള്ള വാക്ക്മാനിൽ പ്ലേ ചെയ്യുന്ന ഗാനം നായഗനിലെ തേൻപാണ്ടി ചീമയിലേ ആണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുരക്ഷാ നടപടിയായി എൻ്റെ ഇരു കൈകളിലും കാസ്റ്റുകൾ ഉള്ളതിനാൽ ആ ഗാനം എന്നെ ശാന്തനാക്കുമായിരുന്നു’.

നടന്റെ വാക്കുകൾ ഇങ്ങനെ. ചുണ്ടിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ചെറുപ്പത്തിൽ മുച്ചുണ്ട് ഉണ്ടായിരുന്നുവെന്നും നിരവധി ശസ്ത്രക്രിയയുടെ സഹായത്തോടെയാണ് അതിനെ അതിജീവിച്ചതെന്നും അദ്ദേഹം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

Read also: ചരിത്രം രചിച്ച് പൂജ തോമർ- അൾട്ടിമേറ്റ് ഫൈറ്റിങ്ങ് ചാംബ്യൻഷിപ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരി

ആദ്യ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. 2017ല്‍ ഗിരീഷ് സംവിധാനം ചെയ്ത ലവകുശ എന്ന ചിത്രത്തിലും 2018ല്‍ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത രണം എന്ന ചിത്രത്തിലും അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാര്‍മിനാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Story highlights- ashwin kumar treatment journey