ഭാവിയിൽ ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിൽ എൺപതുകാരന്റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്‌ട്രേലിയൻ കമ്പനി
ഓസ്‌ട്രേലിയൻ ക്രയോണിക്‌സ് കമ്പനിയായ സതേൺ ക്രയോണിക്‌സ് ആണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയം. ,’പേഷ്യൻ്റ് വൺ’ എന്നറിയപ്പെടുന്ന തങ്ങളുടെ പദ്ധതി ആരംഭിച്ചിരിക്കുകയാണ് ഈ കമ്പനി. ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയിൽ മനുഷ്യശരീരങ്ങളെ വളരെ താഴ്ന്ന താപനിലയിൽ സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു മേഖലയായ ക്രയോണിക്‌സിൻ്റെ വരവ് ഓസ്‌ട്രേലിയയിൽ ഒരു സുപ്രധാന നാഴികക്കല്ല് ആയിരിക്കുകയാണ്.
ഹോൾബ്രൂക്ക് ആസ്ഥാനമായുള്ള സതേൺ ക്രയോണിക്‌സ് എന്ന കമ്പനി അതിൻ്റെ ആദ്യത്തെ ക്ലയൻ്റിനെ മരവിപ്പിച്ചതാണ് ഇപ്പോഴത്തെ വാർത്ത. ഈ സംഭവം ക്രയോണിക്‌സിൻ്റെ ശാസ്ത്രം, ഭാവി എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയിൽസിലെ ഹോൾബ്രൂക്കിലുള്ള സതേൺ ക്രയോണിക്‌സിൻ്റെ സ്ഥാപനത്തി 80 വയസിൽ സിഡ്‌നിയിലെ ആശുപത്രിയിൽ വച്ച് അന്തരിച്ച ഒരാളുടെ ശരീരമാണ് ആദ്യമായി ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നത്. അവിടെ, അദ്ദേഹത്തിൻ്റെ ശരീരം -196 ഡിഗ്രി സെൽഷ്യസിൽ ക്രയോജനിക് ആയി സംരക്ഷിക്കുകയാണ്. ഭാവിയിലെ മെഡിക്കൽ മുന്നേറ്റങ്ങളിലൂടെ അയാളെ ഒരു ദിവസം പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ പദ്ധതി.
Read also: വീണ്ടും മഞ്ഞണിഞ്ഞ് മണാലി; വിനോദസഞ്ചാരികൾക്ക് രണ്ടാമൂഴമൊരുക്കി ഹിമാചൽ
2024 മെയ് മാസത്തിലായിരുന്നു ആദ്യത്തെ ക്ലയന്റിനെ അവർ ഫ്രീസ് ചെയ്തത്. അദ്ദേഹത്തെ “പേഷ്യൻ്റ് വൺ” എന്ന് വിളിക്കുന്നു. 2024 മെയ് 12 ന് രാവിലെ സിഡ്‌നിയിലെ ഒരു ആശുപത്രിയിലാണ് അയാൾ മരണമടഞ്ഞത്. പിന്നാലെ സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്ന സംരക്ഷണ പ്രക്രിയ ഉടനടി ആരംഭിക്കുകയായിരുന്നു.
Story highlights- Australia firm freezes its first patient