ഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും; ‘ബി​ഗ് ബെൻ’ ടീസർ കാണാം

June 1, 2024

ധാരാളം പുതുചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. അക്കൂട്ടത്തിൽ ഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും എത്തുകയാണ്. ജീൻ‍ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ‘ബി​ഗ് ബെൻ’ എന്ന ഫാമിലി ത്രില്ലറിന്റെ ടീസർ പുറത്തിറക്കി. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഈ ചിത്രം എഴുതി, സംവിധാനം ചെയ്തിട്ടുള്ളത് ബിനോ അ​ഗസ്റ്റിൻ ആണ്.

ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്നു. പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡെ ടിക്കറ്റ് വിതരണം ചെയ്യുന്ന ചിത്രം ജൂൺ 28ന് തീയ്യേറ്ററുകളിലെത്തും.

എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ജീനിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം,നിഷാ സാരം​ഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗവ്‍ലി നാട്ടിൽ പോലീസ് ഉ​ദ്യോ​ഗസ്ഥനായി ജോലി നോക്കുകയായിരുന്ന തന്റെ ഭർത്താവ് ജീൻ ആന്റണിയേയും കുഞ്ഞിനേയും അവിടേക്ക് എത്തിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ ആക്സ്മികമായി നടക്കുന്ന സംഭവങ്ങൾ ഇരുവരുടേയും അവിടുത്തെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. പ്രേക്ഷകനെ ആകാംക്ഷയോടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്.

Read also: ഗൗരവക്കാരൻ സ്റ്റേഷൻ മാസ്റ്റർ; കൗതുകമുണർത്തി മികാൻ എന്ന ക്യാറ്റ് മാസ്റ്റർ

ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സം​ഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാ​ഗ്രഹണം. എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സം​ഗീതം- അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട് , സംഘടനം- റൺ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ ,, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്.

Story highlights- big ben movie official teaser