ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറാകണം; ബ്രെയിൻ ട്യൂമർ ബാധിച്ച 9 വയസുകാരന്റെ സ്വപ്നം സഫലമായി
ചില ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കാൻ ആയിരം ആളുകൾ ഉണ്ടാകും. കാരണം, ആ സ്വപ്നങ്ങൾക്ക് അത്രത്തോളം ആഴവും ആത്മാർത്ഥതയും ഉണ്ടാകും. ഇപ്പോഴിതാ, മസ്തിഷ്ക ട്യൂമർ ബാധിച്ച് ഒരു കൊച്ചു ബാലന്റെ ഐപിഎസ് ഓഫീസറാകാനുള്ള സ്വപ്നം വാരണാസി പോലീസ് നിറവേറ്റിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ മഹാമന കാൻസർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒൻപതു വയസ്സുകാരൻ രൺവീർ ഭാരതിയുടെ ആഗ്രഹം സഫലമാക്കിയത് അവിടുത്തെ ലോക്കൽ പോലീസ് ആണ്.
ADG സോൺ വാരണാസി അവരുടെ ഔദ്യോഗിക ഹാൻഡിലിൽ കുട്ടിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ച് പങ്കിട്ടതോടെയാണ് ലോകം അറിഞ്ഞത്. ‘ 9 വയസ്സുള്ള രൺവീർ ഭാരതി വാരണാസിയിലെ മഹാമന കാൻസർ ഹോസ്പിറ്റലിൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലാണ്. അത്തരമൊരു സാഹചര്യത്തിൽ,രൺവീർ ഐപിഎസ് ഓഫീസറാകാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു, അതിനാൽ കുട്ടിയുടെ ആഗ്രഹം നിറവേറ്റി.ഓഫീസറുടെ യൂണിഫോമിൽ ഓഫീസ് റൂമിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോലീസ് പങ്കുവെച്ചിട്ടുണ്ട്.
09 वर्षीय बालक रणवीर भारती के ब्रेन ट्यूमर का इलाज महामना कैंसर अस्पताल वाराणसी में चल रहा है, ऐसी अवस्था में रणवीर ने #IPS अधिकारी बनने की इच्छा व्यक्त की, तो #adgzonevaranasi @piyushmordia के कार्यालय में बच्चे की इच्छा की पूर्ति की गयी । pic.twitter.com/xxeGFT3UKe
— ADG ZONE VARANASI (@adgzonevaranasi) June 26, 2024
raed also: തിയേറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്
കാക്കി വസ്ത്രം ധരിച്ച് ഒരു ക്യാബിനിനുള്ളിൽ കുട്ടി ഇരിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്.കുട്ടി മറ്റ് പോലീസുകാരെ കാണുന്നതും ഹസ്തദാനം ചെയ്യുന്നതും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ഒരു ഗ്രൂപ്പ് ഫോട്ടോയ്‌ക്കായി എല്ലാവരും ഒത്തുകൂടുന്നതോടെ വിഡിയോ അവസാനിക്കുന്നു.എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയുമാണ് ഈ കാഴ്ച. നിരവധി പേരാണ് വാരണാസി പൊലീസിന് അഭിനന്ദനങ്ങൾ അറിയിച്ചത്.
Story highlights- boy with brain tumour becomes IPS officer for a day