ഒരു കോഫീ കുടിക്കണം- പോലീസ് കമ്മീഷണർ ഓഫിസിലേക്ക് പോയാലോ!

June 1, 2024

പോലീസ് കമ്മീഷണറേറ്റിനുള്ളിലിരുന്ന് കാപ്പിയും കുടിച്ച്, ഭക്ഷണം കഴിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി മുതൽ അത് നടക്കും. ഉത്തർപ്രദേശിലെ നോയിഡയിൽ, ഇങ്ങനെയൊരു അനുഭവം ഒരു യാഥാർത്ഥ്യമാണ്. സമൂഹവുമായി മികച്ച ബന്ധം വളർത്തിയെടുക്കാൻ ഉത്തർപ്രദേശ് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഒരു നൂതന സംരംഭം ആരംഭിച്ചു. അടുത്തിടെ, നോയിഡ പോലീസ് കമ്മീഷണറേറ്റിൽ സെക്ടർ 108-ൽ സ്ഥിതി ചെയ്യുന്ന കഫേ റിസ്റ്റ എന്ന ആകർഷകമായ കഫേ അവർ അവതരിപ്പിച്ചു.

ഐപിഎസ് ഓഫീസർമാരായ ലക്ഷ്മി സിംഗ്, ബബ്ലൂ കുമാർ എന്നിവർ ചേർന്ന് വിഭാവനം ചെയ്ത കഫേ റിസ്റ്റ പോലീസ് ഉദ്യോഗസ്ഥരും സാധാരണക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. രുചികരവും വില മിതവുമായ ഭക്ഷണത്തോടൊപ്പം മനോഹരമായ ഒരു ഇടം കഫേ വാഗ്ദാനം ചെയ്യുന്നു. ഇത് ആളുകൾക്ക് ഒത്തുചേരലുകൾക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.

Read also: കേരളത്തിൽ ഇന്ന് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കമ്മീഷണറേറ്റിൻ്റെ കുടുംബ തർക്ക പരിഹാര ക്ലിനിക്കിന് സമീപം സ്ഥിതി ചെയ്യുന്ന കഫേ കൗൺസിലിങ്ങോ മധ്യസ്ഥതയോ തേടുന്ന ആളുകൾക്ക് ഉചിതവുമാണ്. ഐപിഎസ് ഓഫീസർ പ്രീതി യാദവ് ഉൾപ്പെടുന്ന ഒരു വൈറൽ വിഡിയോയിലൂടെ കഫേ റിസ്റ്റയുടെ കഥ സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ നേടിയത്. ‘ആളുകൾ പലപ്പോഴും പോലീസിനെ ഭയപ്പാടോടെയാണ് കാണുന്നത്, ഞങ്ങൾ യൂണിഫോമിലുള്ള ആളുകളാണെന്ന് വിചാരിച്ച് ഭയക്കേണ്ടതില്ല. ഈ കഫേ ഒരു പാലമായി വർത്തിക്കുന്നു, ഇത് സാധാരണക്കാരും ഓഫീസർമാരും തമ്മിലുള്ള ബന്ധം വളർത്തുന്നു’- ഓഫീസർ പറയുന്നു.

Story highlights- cafe rista in noida