ജോലിസ്ഥലത്തെ സമ്മർദ്ദം അതിജീവിക്കാൻ ഓഫീസിൽ വാഴക്കുല പഴുപ്പിക്കാം; പുത്തൻ ട്രെൻഡായി ഡെസ്ക്ടോപ്പ് വാഴപ്പഴം!

June 5, 2024

വിശ്വാസങ്ങളുടെ കാര്യത്തിൽ ഒരുപാട് മുന്നിലാണ് ചൈന. ഓരോന്നിനും അവർക്ക് പ്രത്യേകം ആചാരങ്ങൾ ഉണ്ട്. ഇപ്പോൾ പുതിയതായി ഓഫീസ് കാര്യങ്ങളിൽ അവർ ആചരിക്കുന്ന ഒരു കാര്യം വളരെ രസകരമായി ശ്രദ്ധകവരുകയാണ്. ജോലി സംബന്ധമായ സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള ഒരു മാർഗമായി ചൈനീസ് ഓഫീസ് ജീവനക്കാർ അവരുടെ മേശപ്പുറത്ത് വാഴക്കുല പഴുപ്പിക്കുകയാണ്.

മാൻഡാരിൻ ഭാഷയിൽ “സ്റ്റോപ്പ് ബനാന ഗ്രീൻ” എന്ന് അറിയപ്പെടുന്ന ഈ ട്രെൻഡ് ചൈനയുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളെ ആകര്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചയാണ് ഒരു വാഴക്കുല ഓഫീസിൽ വളർത്തുന്നത്. ഈ പ്രക്രിയയിൽ പച്ച വാഴപ്പഴങ്ങൾ പാകമാകുന്നതുവരെ ഉൾപ്പെടുന്നു.

ഡെസ്‌ക്‌ടോപ്പിൽ വളരുന്ന ഈ വാഴപ്പഴം സഹപ്രവർത്തകരുമായി പങ്കിടുന്നത് ജോലിസ്ഥലത്തെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായാണ് കാണുന്നത്. പഴുക്കുന്നതിന് മുമ്പ് കരുതിവെക്കാൻ ജീവനക്കാർ പലപ്പോഴും തങ്ങളുടെ മറ്റു സഹപ്രവർത്തകരുടെ പേരുകൾ വാഴത്തോലിൽ എഴുതുന്നു, ഇത് ഒരു പ്രതീക്ഷയും സൗഹൃദവും സൃഷ്ടിക്കുന്നു.

Read also: പുരാണം പേറുന്ന ഈജിപ്തിൽ കണ്ടെത്തിയത് 4500 വർഷം പഴക്കമുള്ള ഫറവോയുടെ സൂര്യക്ഷേത്രം!

ഡെസ്‌ക്‌ടോപ്പ് വാഴപ്പഴം സ്വാഭാവികമായും ആളുകൾ തമ്മിൽ സംഭാഷണത്തിന് തുടക്കമിടുകയും ആകുലതകൾ ഇല്ലാതാക്കാനും പ്രശ്‌നങ്ങൾ ഇല്ലാതാകാനും വ്യക്തികളെ പ്രോത്സാഹിപ്പിക്കുമെന്ന് ആളുകൾ കരുതുന്നു. വാഴപ്പഴത്തിന് പുറമേ, ചില ചൈനീസ് ഓഫീസ് ജീവനക്കാർ അവരുടെ മേശപ്പുറത്ത് പൈനാപ്പിൾ വളർത്തുന്നു.

Story highlights- desktop banana trend