പ്രകാശന്‍റെ ടിന മോൾ ഇനി നായിക; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ ജാനകിയായി ശ്രദ്ധ നേടി ദേവിക സഞ്ജയ്

June 3, 2024

2018-ൽ ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിൽ ടിന മോൾ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരമാണ് ദേവിക സഞ്ജയ്. ശേഷം ജയറാമും മീര ജാസ്മിനും ഒന്നിച്ച ‘മകൾ’ എന്ന ചിത്രത്തിലും അപർണ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തിൽ താരം എത്തിയിരുന്നു. ഇപ്പോഴിതാ കരിയറിലെ തന്‍റെ ആദ്യ നായിക വേഷത്തിൽ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ എത്തിയിരിക്കുകയാണ് ദേവിക.

ജാനകി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ദേവിക കാഴ്ചവെച്ചിരിക്കുന്നത്. പ്രണയ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലുമൊക്കെ മികച്ച രീതിയിലാണ് ദേവികയുടെ പ്രകടനം. ചിത്രത്തിൽ നായകനായെത്തിയ മുബിൻ റാഫിയും ദേവികയും ചേർന്നുള്ള കെമിസ്ട്രി നല്ല രീതിയിൽ വർക്കായിട്ടുമുണ്ട്.

Read also: രണ്ടുമാസത്തെ വേനലവധിയ്ക്ക് ശേഷം വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്; പ്രവേശനോത്സവം

റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയും, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറയേയും, അവരിൽ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകളേയും, അവർ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെട്ടുപോകുന്ന പ്രശ്നങ്ങളേയും, ഇതിനിടയിൽ പെട്ടുപോകുന്ന ചില പോലീസുകാരുടേയും പ്രശ്നങ്ങളേയുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights- devika sanjay as janaki in once upon a time in kochi