ഉടമയുടെ മരണത്തോടെ കോടീശ്വരനായ നായ- ലഭിച്ചത് 36 കോടി രൂപ!

June 3, 2024

സ്വത്തിനുവേണ്ടി മക്കൾ തമ്മിൽ തല്ലുന്ന കാലമാണ് കണ്മുന്നിൽ. ഈ സാഹചര്യത്തിൽ കോടിക്കണക്കിനു സ്വത്തിന്റെ ഏക ഉടമയായി മാറിയ ഒരു നായ താരമാകുകയാണ്. ബോർഡർ കോളി ഇനത്തിൽ പെട്ട ലുലു എന്ന എട്ടുവയസ്സുള്ള നായയാണ് ഇങ്ങനെ കോടിപതി ആയത്. 2021ലായിരുന്നു സംഭവം.

ടെന്നസിയിലെ നാഷ്‌വില്ലിലെ ബിൽ ഡോറിസ് എന്ന വ്യക്തിയുടെ നായയിരുന്നു ലുലു. നായയുമായി വളരെയധികം ആത്മബന്ധം ബിൽ ഡോറിസ് പുലർത്തിയിരുന്നു. മരണത്തിനു മുൻപ് വിൽപത്രത്തിൽ അഞ്ച് ദശലക്ഷം യുഎസ് ഡോളറാണ് നായയുടെ പേരിൽ അദ്ദേഹം എഴുതിവെച്ചത്. അതായത് 36 കോടിയിലധികം ഇന്ത്യൻ രൂപ!

Read also: വീണ്ടും ഷെയ്ൻ നിഗം -മഹിമ കൂട്ടുകെട്ട്; ബന്ധങ്ങളുടെ കഥപറയാൻ ‘ലിറ്റിൽ ഹാർട്സ്’

ബിൽ ഡോറിസിന്റെ സുഹൃത്തായ മാർത്ത ബർട്ടന്റെ സംരക്ഷണയിലാണ് ഇപ്പോൾ നായ. തന്റെ വളർത്തുമൃഗത്തെ പരിപാലിക്കുന്നതിനായി ബിൽ ഡോറിസ് പണം ഒരു ട്രസ്റ്റിലേക്ക് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. അതേസമയം, നായയെ പരിപാലിക്കുന്നതിനായി തുക ബർട്ടന് ലഭിക്കുമെങ്കിലും അവരുടെ ഇഷ്ടത്തിനനുസരിച്ച് പണം ചെലവഴിക്കാൻ കഴിയുമെന്നല്ല. ന്യായമായ പ്രതിമാസ ചെലവുകൾക്കായി തുക ലഭിക്കുമെന്ന് മാത്രം. എന്തായാലും ഇപ്പോൾ കോടികളുടെ ഉടമയായ നായയാണ് താരം.

Story highlights- Dog inherits five million dollars