വീണ്ടും മഞ്ഞണിഞ്ഞ് മണാലി; വിനോദസഞ്ചാരികൾക്ക് രണ്ടാമൂഴമൊരുക്കി ഹിമാചൽ

June 1, 2024

കേരളത്തിൽ മഴ ശക്തമായി തുടങ്ങിയെങ്കിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കനത്ത ചൂടാണ്. ഡൽഹിയിൽ ചൂട് അതിക്രമിച്ചിരിക്കുന്നു. എല്ലാവരും ചൂടിൽ നിന്നും രക്ഷനേടാനുള്ള നെട്ടോട്ടങ്ങൾക്കായി ഒരുങ്ങുകയാണ്. അപ്പോഴിതാ, വീണ്ടും മഞ്ഞണിഞ്ഞിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ മണാലി. സീസൺ അവസാനിക്കാറാകുമ്പോൾ പുതിയ മഞ്ഞ് പാളികളിലൂടെ ആളുകളെ വീണ്ടും ക്ഷണിക്കുകയാണ് ഹിമാചൽ പ്രദേശ്.

കഴിഞ്ഞദിവസം മണാലിക്ക് ഒരു പുതിയ മഞ്ഞുപാളി സമ്മാനിച്ച് മഞ്ഞ് പെയ്തു. റോഹ്താംഗിനെ ഒരു ശൈത്യകാല വിസ്മയഭൂമിയാക്കി മാറ്റിയിരിക്കുകയാണ് ഈ മഞ്ഞുവീഴ്ച. സഞ്ചാരികൾക്കും, സാഹസികർക്കും, വീണ്ടും ആഘോഷകാലം ഒരുക്കുകയാണ് മണാലി. മഞ്ഞുവീഴ്ചയുടെയും മഴയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read also: ഗൗരവക്കാരൻ സ്റ്റേഷൻ മാസ്റ്റർ; കൗതുകമുണർത്തി മികാൻ എന്ന ക്യാറ്റ് മാസ്റ്റർ

കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം, മണാലിയിൽ 10 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തുടർന്ന് കീലോംഗ്, കൽപ, ഷിംല, ഭുന്തർ, സൈഞ്ച് എന്നിവിടങ്ങളിൽ മഴ ലഭിച്ചു. ഹിമാചലിലെ ഉന, സാധാരണയായി ഉഷ്ണ മേഖലയാണ്. താപനില 46 ഡിഗ്രി സെൽഷ്യസിൽ നിന്ന് 43.8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.

Story highlights- fresh snowfall in himachal