വായു ശ്വസിച്ചാൽ പോലും അസുഖം വരും- ഏറ്റവും വൃത്തിഹീനമായ നാട്

June 6, 2024

അമേരിക്ക എന്നാൽ നമുക്ക് ആഡംബരങ്ങളുടെ നാടാണ്.ഭംഗിയും വൃത്തിയും ജീവിത സൗകര്യങ്ങളുമൊക്കെ അങ്ങേയറ്റം ഉയർന്ന നിലവാരത്തിലുള്ള നാട്. എന്നാൽ, ഏറ്റവും വൃത്തിഹീനമായ നാട് എന്ന പദവിയും അമേരിക്കയിൽ തന്നെയുള്ള ഒരിടത്താണ് എന്നുപറയുന്നത് അവിശ്വസനീയമായ കാര്യമായിരിക്കും.

ലോൺസ്റ്റാർട്ടർ അടുത്തിടെ നടത്തിയ ഒരു പഠനം ഹ്യൂസ്റ്റണിനെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ‘വൃത്തികെട്ട’ നഗരമായി തിരഞ്ഞെടുത്തു. നെവാർക്ക് രണ്ടാം സ്ഥാനത്തും സാൻ ബെർണാർഡിനോ മൂന്നാം സ്ഥാനത്തും ഡെട്രോയിറ്റും ജേഴ്സി സിറ്റിയും ആദ്യ 5 സ്ഥാനത്തെത്തി. 152 നഗരങ്ങളെ മലിനീകരണത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജീവിത സാഹചര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്തൃ സംതൃപ്തി എന്നിവയൊക്കെയാണ് ആധാരമാക്കിയത്.

വൻകിട വ്യാവസായിക പ്ലാൻ്റിൽ നിന്നുള്ള ഉയർന്ന മലിനീകരണവും ഹരിതഗൃഹ വാതക ഉദ്‌വമനവും കാരണം ഹ്യൂസ്റ്റൺ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ചീഞ്ഞ നാറ്റം കാരണം ആളുകൾ അവിടുത്തെ വായു ശ്വസിച്ചാൽ തന്നെ അസുഖബാധിതരാകും എന്നതാണ് നില.

Read also: അടുക്കളയും നാലുമുറികളും തെലങ്കാനയിൽ, മറ്റു മുറികൾ മഹാരാഷ്ട്രയിൽ- രണ്ടു സംസ്ഥാനങ്ങളുടെ ടാക്‌സടച്ച് ഒരു വീട്!

ബാക്കിയുള്ള ആദ്യ 20 സ്ഥാനങ്ങളിൽ ബേക്കേഴ്‌സ്‌ഫീൽഡ്, സാൻ അൻ്റോണിയോ, ഫ്രെസ്‌നോ, ഒക്‌ലഹോമ സിറ്റി, യോങ്കേഴ്‌സ് എന്നിവ ഉൾപ്പെടുന്നു, ആദ്യ 20 എണ്ണം ഷ്രെവ്‌പോർട്ട്, ന്യൂയോർക്ക്, ബിർമിംഗ്ഹാം, ഒൻ്റാറിയോ, ലോസ് ഏഞ്ചൽസ്, മോഡെസ്റ്റോ, പാംഡെയ്ൽ, ഹോളിവുഡ്, ലാസ് വെഗാസ്, ഫോർട്ട് ലോഡർഡേൽ എന്നിവയാണ്.

Story highlights- Houston Tops List of Dirtiest Cities