ഇന്ത്യൻ കാക്കകൾ ഭീകരജീവികൾ; 10 ലക്ഷം കാക്കകളെ ഇല്ലാതാക്കാനുള്ള കെനിയയുടെ പദ്ധതിക്ക് പിന്നിൽ!

June 15, 2024

കാക്കകൾ ഇല്ലാത്ത പ്രദേശങ്ങളുണ്ടോ? ഇല്ലന്നായിരിക്കും ഉത്തരം. നമുക്ക് കാക്കകളെന്നാൽ ഏറ്റവും വൃത്തിയുള്ള ഒന്നാണ്. എന്നാൽ, കെനിയയിൽ ഇനി കാക്കകൾക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇന്ത്യൻ കാക്കകളുടെ കാര്യമാണ് പറയുന്നത്. 2024 അവസാനത്തോടെ ഒരു ദശലക്ഷക്കണക്കിന് ഇന്ത്യൻ കാക്കകളെ ഇല്ലാതാക്കാനുള്ള കർമ്മ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കെനിയൻ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്.

പക്ഷികൾ മുൻഗണനാ ആവാസവ്യവസ്ഥയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി, കെനിയ വൈൽഡ് ലൈഫ് സർവീസ് ഇന്ത്യൻ കാക്കകൾ (കോർവസ് സ്പ്ലെൻഡൻസ്) ആക്രമണകാരികളായ പക്ഷികളാണെന്ന് തറപ്പിച്ചുപറയുന്നു. ഇത് പതിറ്റാണ്ടുകളായി പൊതുജനങ്ങൾക്ക് ശല്യമായിരുന്നുവെന്നും ഇത് പ്രാദേശിക പക്ഷികളെ സാരമായി ബാധിക്കുന്നുവെന്നുമാണ് പറയുന്നത്.

കെനിയൻ തീരമേഖലയിലെ ഹോട്ടലുടമകളുടെയും കർഷകരുടെയും പൊതു പ്രതിഷേധത്തെത്തുടർന്ന് ഇന്ത്യൻ കാക്കഎന്നാ പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെഡബ്ല്യുഎസ് ഡയറക്ടർ ജനറലിനെ പ്രതിനിധീകരിച്ച് വൈൽഡ് ലൈഫ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ചാൾസ് മുസ്യോക്കി വ്യക്തമാക്കി.

Read also: നിങ്ങളുടെ പേരിൽ അനധികൃത വസ്തുക്കൾ അടങ്ങിയ കൊറിയർ- കരുതിയിരിക്കണം, ഈ പുത്തൻ സാമ്പത്തിക തട്ടിപ്പിനെതിരെ..!

ഇന്ത്യൻ കാക്കകൾ തീരപ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ നാശം വിതയ്ക്കുന്നു അവ ഒരു ഭീഷണിയായിത്തീർന്നിരിക്കുന്നു, വംശനാശഭീഷണി നേരിടുന്ന പക്ഷികളെ വേട്ടയാടുന്നത് ഉൾപ്പെടെ നിരവധി പ്രശ്നനങ്ങളാണ് കാക്കകളെ കുറിച്ച് ഉയർന്നിരിക്കുന്നത്.ഹോട്ടൽ വ്യവസായ പ്രതിനിധികൾ, ഇന്ത്യൻ കാക്ക നിയന്ത്രണത്തിൽ വൈദഗ്ധ്യം നേടിയ മൃഗഡോക്ടർമാർ, വൈൽഡ് ലൈഫ് റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുൾപ്പെടെയുള്ള പങ്കാളിളെ ഉൾപ്പെടുത്തിയാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിടുന്നത്.

Story highlights- Indian House crows pose big threat to kenya tourism