ലോക്‌സഭാ തെരെഞ്ഞെടുപ്പ് പോരാട്ടത്തിലെ മിന്നുംതാരങ്ങൾ; അഭിനേതാക്കളുടെ വോട്ട് നില

June 4, 2024

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മുന്നേറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ മത്സര രംഗത്തുള്ള സിനിമാതാരങ്ങളുടെ വോട്ട് നിലയിൽ കൂടിയാണ്. രാജ്യവ്യാപകമായി വിവിധ മണ്ഡലങ്ങളിലായി നിരവധി സെലിബ്രിറ്റികളാണ് മത്സരിക്കുന്നത്. പലരും വലിയ മുന്നേറ്റമാണ് നടത്തുന്നത് എന്നതും ശ്രദ്ധയേമാണ്. ബിജെപി സ്ഥാനാർഥികളായി വിവിധ ഇടങ്ങളിൽ മത്സരിക്കുന്ന നടി കങ്കണ റണാവത്ത്, നടൻ സുരേഷ് ഗോപി, നടി ഹേമമാലിനി എന്നിവർ മികച്ച ലീഡ് നിലനിർത്തുകയാണ്. കങ്കണയും സുരേഷ് ഗോപിയും എതിർ സ്ഥാനാര്ഥികളെക്കാൾ 20,000 വോട്ടുകൾക്ക് ലീഡുചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.

മഥുരയിലെ ബി ജെ പി സിറ്റിംഗ് എംപി ഹേമമാലിനി 75,000 വോട്ടുകളുടെ ലീഡാണ് നിലനിർത്തുന്നത്. എന്നാൽ ടിഎംസിയുടെ സ്ഥാനാർഥി ശത്രുഘ്നൻ സിൻഹ പിന്നിലാണ്. തൃശൂരിൽ നിന്നാണ് സുരേഷ് ഗോപി ബി ജെ പി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ബിജെപിയുടെ സ്ഥാനാർത്ഥിയായി കങ്കണ റണാവത്ത് മത്സരിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ നടൻ അരുൺ ഗോവിൽ ബി ജെ പി സ്ഥാനാർത്ഥിയാണ്. ശത്രുഘ്നൻ സിൻഹ പശ്ചിമ ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്.

Read also: ഉടമയുടെ മരണത്തോടെ കോടീശ്വരനായ നായ- ലഭിച്ചത് 36 കോടി രൂപ!

നടി രാധിക ശരത്കുമാർ (ബിജെപി, വിരുദുനഗർ), ലോക്കറ്റ് ചാറ്റർജി (ബിജെപി, ഹൂഗ്ലി), മനോജ് തിവാരി (ബിജെപി, വടക്കുകിഴക്കൻ ഡൽഹി), രവി കിഷൻ (ബിജെപി, ഗൊരഖ്പൂർ), പവൻ സിംഗ് (സ്വതന്ത്രൻ, കാരക്കാട്ട്), പവൻ കല്യാൺ (പിതാപുരം) എന്നിവരും മറ്റ് സെലിബ്രിറ്റി സ്ഥാനാർത്ഥികളാണ്. മുകേഷ് (CPIM, കൊല്ലം), കൃഷ്ണ കുമാർ (BJP, കൊല്ലം) എന്നിവരാണ് കേരളത്തിലെ മറ്റ് സ്ഥാനാർത്ഥികൾ.

Story highlights- loksabha election 2024 celebrity candidates