നായകനായ ആദ്യ സിനിമയിൽ തന്നെ പ്രകടനമികവിൽ ശ്രദ്ധ നേടി മുബിൻ റാഫി; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ക്ക് മികച്ച പ്രതികരണം

June 1, 2024

രണ്ടര പതിറ്റാണ്ടിലേറെയായി തിരക്കഥാകൃത്തായും സംവിധായകനായും നടനായുമൊക്കെ സിനിമാലോകത്തുള്ളയാളാണ് റാഫി. അദ്ദേഹത്തിന്‍റെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റാഫിയുടെ മകനായ മുബിൻ റാഫിയാണ് ചിത്രത്തിൽ നായക വേഷത്തിലുള്ളത്. നായകനായി എത്തിയ ആദ്യ സിനിമയിൽ തന്നെ പ്രകടനമികവുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് മുബിൻ.

റാഫിയോടൊപ്പം ഏതാനും സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ളയാളാണ് മുബിൻ. ആദ്യ സിനിമയിൽ തന്നെ പ്രണയ രംഗങ്ങളിലും ഇമോഷണൽ സീനുകളിലും ഡാൻസിലും കോമഡി രംഗങ്ങളിലും ആക്ഷൻ സീനുകളിലുമൊക്കെ മുബിൻ ശ്രദ്ധേയ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം.

Read also: വീണ്ടും മഞ്ഞണിഞ്ഞ് മണാലി; വിനോദസഞ്ചാരികൾക്ക് രണ്ടാമൂഴമൊരുക്കി ഹിമാചൽ

അർജുൻ അശോകനും ദേവിക സഞ്ജയും ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൂടാതെ ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രായഭേദമെന്യേ എല്ലാത്തരം പ്രേക്ഷകരേയും ചിരിപ്പിക്കുന്ന അതോടൊപ്പം ത്രില്ലടിപ്പിക്കുന്ന സിനിമയാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്നാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

Story highlights- once upon a time in kochi movie audience response