സ്വർഗ്ഗത്തിൽ സ്ഥലം വിൽപ്പന- വില സ്ക്വയർഫീറ്റിന് 100 ഡോളർ!
ജനപ്രിയമായ നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ദിവസേന ശ്രദ്ധനേടുന്നത്. അങ്ങനെയുള്ള വർത്തകൾക്കിടയിൽ നിങ്ങളുടെ കണ്ണുകൾ ചിലപ്പോൾ ‘സ്വർഗത്തിൽ സ്ഥലം വാങ്ങാം’ എന്ന തലക്കെട്ടിൽ ഉടക്കിയിട്ടുണ്ടാകും. കേട്ടത് ശെരിയാണ്. മെക്സിക്കോയിലെ ഒരു പള്ളി ‘സ്വർഗ്ഗത്തിൽ സ്ഥലം വിൽക്കുന്നു’ എന്ന വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈമ്പോസ് ചർച്ച് ഇങ്ങനെ സ്വർഗത്തിൽ സ്ഥലം വിൽക്കുന്ന ഇടപാടുകളിലൂടെ ദശലക്ഷക്കണക്കിന് ഡോളർ സമാഹരിച്ചതായി പല മുഖ്യധാരാ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചു. എന്തായാലും ഈ പള്ളി യഥാർത്ഥത്തിൽ ഒരു ആക്ഷേപഹാസ്യ ഇവാഞ്ചലിക്കൽ പള്ളിയാണെന്ന് തെളിഞ്ഞു. ഇവരുടെ പേജുകൾ സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയമാണ്. ഭക്തിയെ മുതലെടുക്കുന്നവരെ പരിഹസിക്കുകയാണ് ഇവരുടെ ലക്ഷ്യം.
Read also: ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറാകണം; ബ്രെയിൻ ട്യൂമർ ബാധിച്ച 9 വയസുകാരന്റെ സ്വപ്നം സഫലമായി
പ്ലോട്ടുകളുടെ പ്രാരംഭ വില ഒരു ചതുരശ്ര മീറ്ററിന് $100 ആണെന്നും വാങ്ങുന്നവർക്ക് അമേരിക്കൻ എക്സ്പ്രസ്, ആപ്പിൾ പേ അല്ലെങ്കിൽ പേയ്മെൻ്റ് പ്ലാൻ സജ്ജീകരിച്ച് പണം നൽകാമെന്നും ആയിരുന്നു ചർച്ചിന്റെ വാഗ്ദാനം.
തൻ്റെ പ്ലോട്ടുകൾ വിൽക്കാൻ അധികാരം നൽകിയ ദൈവത്തോട് 2017 ൽ താൻ സംസാരിച്ചുവെന്ന് പള്ളിയിലെ പാസ്റ്റർ പറഞ്ഞതായി അറിയിച്ചിട്ടുകൊണ്ടാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. നിരവധി ഉപയോക്താക്കൾ ഈ രസകരമായ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സമ്മിശ്ര അഭിപ്രായമാണ് ഈ വാർത്തയ്ക്ക് ലഭിക്കുന്നത്.
Story highlights-plot for sale in heaven