രണ്ടുമാസത്തെ വേനലവധിയ്ക്ക് ശേഷം വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്; പ്രവേശനോത്സവം

June 3, 2024

നീണ്ട രണ്ടുമാസത്തെ വേനലവധിക്ക് ശേഷം വിദ്യാർത്ഥികൾ വീണ്ടും സ്‌കൂളുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇന്ന് കേരളത്തിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം ഗംഭീരമായി നടക്കുകയാണ്. എളമക്കര ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചത്. 2,44,646 കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസ്സിൽ പഠനം ആരംഭിക്കുന്നത്.

Read also: സംസ്ഥാനത്ത് മഴ ശക്തം; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

ജൂൺ മൂന്നിന് ആരംഭിക്കുമെങ്കിലും ഈ ആഴ്ച പ്രവേശനം തുടരും. ജൂൺ പത്തിനാണ് പ്രാരംഭ കണക്കെടുപ്പ് നടക്കുന്നത്. ഇത്തവണ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരിച്ചിരുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിൽ പുതിയ പുസ്തകങ്ങൾ ആണെന്നതും പ്രത്യേകതയാണ്. ജൂലായ് ഒന്നിന് നാലുവർഷ ബിരുദത്തിലേക്കു പ്രവേശിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രത്യേകത.

Story highlights- praveshanolsavam 2024