പതിനൊന്നാം ക്ലാസ്സിൽ പരാജയപ്പെട്ടു; ഇന്ന് ജില്ലാ കളക്ടർ- പ്രിയാൽ യാദവിൻ്റെ പ്രചോദനാത്മകമായ യാത്ര

June 10, 2024

ചിലരുടെ വിജയഗാഥകൾ എപ്പോഴും നമ്മുടെ മനസ് കീഴടക്കാറുണ്ട്. അത്തരത്തിലൊന്നാണ് പ്രിയാൽ യാദവ് എന്ന യുവതിയുടേത്. ഒരിക്കൽ പതിനൊന്നാം ക്ലാസിൽ തോറ്റ, ഒരു കർഷകൻ്റെ മകളാണ് പ്രിയാൽ യാദവ്. ഇന്നവൾ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (എംപിപിഎസ്‌സി) പരീക്ഷയിൽ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകൾക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര.

കഠിനാധ്വാനവും സ്ഥിരോത്സാഹവും ഒരു വ്യക്തിയെ പ്രതിബന്ധങ്ങളെ മറികടക്കാൻ എങ്ങനെ സഹായിക്കുമെന്നതിൻ്റെ തെളിവാണ് പ്രിയാൽ യാദവ്. 10-ാം ക്ലാസ് വരെ ക്ലാസ്സ് ടോപ്പറായിരുന്നു പ്രിയാൽ. എന്നിരുന്നാലും, കുടുംബത്തിലെ ചില സമ്മർദ്ദം കാരണം, വിഷയങ്ങളിൽ താൽപ്പര്യമില്ലാഞ്ഞിട്ടും അവർ 11-ാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ തിരഞ്ഞെടുത്തു.എന്നാൽ ഫിസിക്സിന് പരാജയപ്പെട്ടു. ഏതായാലും ആ പരാജയം ആദ്യത്തേതും അവസാനത്തേതുമായിരുന്നു.

2019ലെ എംപിപിഎസ്‌സി പരീക്ഷയിൽ 19-ാം റാങ്ക് നേടിയ പ്രിയാൽ ജില്ലാ രജിസ്ട്രാർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020-ൽ അടുത്ത ശ്രമത്തിൽ 34-ാം റാങ്ക് നേടി സഹകരണ വകുപ്പിൽ അസിസ്റ്റൻ്റ് കമ്മീഷണർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Read also: ഇതാണ് യഥാർത്ഥ ദൈവത്തിന്റെ കരസ്പർശം; മിന്നൽ നീക്കത്തിൽ യാത്രികന്റെ ജീവൻ രക്ഷിച്ച് കണ്ടക്ടർ

നിലവിൽ ഇൻഡോറിൽ ജില്ലാ രജിസ്ട്രാറായി നിയമിതയായ പ്രിയാൽ 2021 ലെ MPPSC പരീക്ഷയിൽ ആറാം റാങ്ക് നേടി. പെൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമീണ പ്രദേശത്താണ് പ്രിയാൽ ജനിച്ചത്, പക്ഷേ ഒരു സാധാരണ കർഷനാകാനായിട്ടും മാതാപിതാക്കൾ പ്രിയാലിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചില്ല. മാത്രമല്ല, പഠനം തുടരാൻ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഇപ്പോൾ ഒരു ഐഎഎസ് ഓഫീസറാകാനുള്ള ലക്ഷ്യത്തിലാണ് പ്രിയാൽ.

Story highlights- priyal yadav’s successful journey