അപൂർവ്വങ്ങളിൽ അപൂർവ്വം; അമ്മയാനയെ പോലും അമ്പരപ്പിച്ച് പിറന്നത് ഇരട്ട ആനക്കുട്ടികൾ!

June 17, 2024

ആനകൾ ഒരു പൊതുവായ കാഴ്ച്ച ആണെങ്കിലും അവ ഇരട്ടകൾക്ക് ജന്മം നൽകുന്നത് അപൂർവ്വ സംഭവമാണ്. നൂറിൽ ഒരാനയ്ക്ക് മാത്രം സംഭവിക്കുന്ന ഈ അപൂർവതയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തായ്‌ലൻഡ്. തായ്‌ലൻഡിലെ അയുത്തായ എലിഫൻ്റ് പാലസ് ആൻഡ് റോയൽ ക്രാലിലെ ഒരു ഏഷ്യൻ ആന ഒരു ആണും ഒരു പെണ്ണുമായി ഇരട്ട ആനക്കുട്ടികൾക്ക് ജന്മം നൽകി. ആനകൾക്കിടയിൽ ഇരട്ട ജനനം അപൂർവമാണ്, ആൺ-പെൺ ഇരട്ടകളുടെ ജനനം അതിലും അപൂർവമാണ്. (Rare twin elephants born in Thailand)

36 കാരിയായ ചാംചുരി എന്ന ആന ഇരട്ടക്കുട്ടികളെ പ്രസവിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വെള്ളിയാഴ്ച ആദ്യം ആൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ അയുത്തായ എലിഫൻ്റ് പാലസിലെയും റോയൽ ക്രാലിലെയും ജീവനക്കാർ കരുതിയത് പ്രസവം നടന്നു കഴിഞ്ഞുവെന്നാണ്.

എന്നാൽ ആദ്യത്തെ കുഞ്ഞിനെ വൃത്തിയാക്കുകയും കാലിൽ നിൽക്കാൻ സഹായിക്കുകയും ചെയ്യുമ്പോൾ, വലിയൊരു ശബ്ദം കേട്ട് പരിപാലകർ നോക്കുമ്പോൾ, ചാംചൂരി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതായി അവർ മനസ്സിലാക്കി.രണ്ടാം പ്രസവം അമ്മയെയും പരിഭ്രാന്തിയിലാക്കി, പെൺ ആനകുഞ്ഞിനെ വെപ്രാളത്തിൽ ചവിട്ടുന്നത് തടയാൻ പരിചാരകർക്ക് അവളെ നിയന്ത്രിക്കേണ്ടിവന്നു. സംഘർഷത്തിൽ ഒരു കെയർടേക്കർക്ക് പരിക്കേറ്റു.

Read also: നാട്ടിലെ മാമ്പഴ ഓർമകൾക്കിടയിൽ ബിന്നിയ്ക്ക് സർപ്രൈസ്; പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി സഹോദരങ്ങൾ പാട്ടുവേദിയിൽ

ആനകളുടെ ജനനങ്ങളിൽ ഒരു ശതമാനം മാത്രമേ ഇരട്ടകൾ ഉണ്ടാകാറുള്ളൂ, ആൺ-പെൺ ജനനം അതിലും അപൂർവമാണ്.

Story highlights- Rare twin elephants born in Thailand