ഭക്ഷണം മാത്രമല്ല, അടിയും കിട്ടും- പണം നൽകി അടിവാങ്ങാൻ ആളുകൾ എത്തുന്ന റസ്റ്റോറന്റ്റ്

June 19, 2024

മെനുവും അന്തരീക്ഷവുമൊക്കെ നോക്കിയാണ് എല്ലാവരും റസ്റ്റോറന്റുകൾ തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ജപ്പാനിലെ ഒരു ഹോട്ടലിലേക്ക് ആളുകൾ എത്തുന്നത് ഭക്ഷണത്തിന് മുൻപ് കവിളത്ത് കിട്ടുന്ന നല്ല ചൂടൻ അടി വാങ്ങാനാണ്. കേട്ടാൽ കൗതുകം തോന്നാം. എന്നാൽ സംഗതി സത്യമാണ്. അടി കിട്ടുന്നത് അത്ര സുഖമുള്ള കാര്യമല്ലെങ്കിലും അതിനായി പണം മുടക്കി ആളുകൾ വരൻ റെഡിയാണ് എന്നതാണ് യാഥാർഥ്യം.

ജപ്പാനിലെ നഗോയ നഗരത്തിലാണ് ‘ഷാച്ചിഹോക-യാ’ എന്ന പേരിലുള്ള റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ന്യൂയോർക്ക് പോസ്റ്റിലെ ഒരു ലേഖനം അനുസരിച്ച്, ഉപഭോക്താക്കൾ ഭക്ഷണത്തിന് മുമ്പ് മുഖത്ത് അടിക്കാൻ പണം നൽകുന്നു. ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത വിഡിയോയിൽ കിമോണോ ധരിച്ച പരിചാരികമാർ ഉപഭോക്താക്കളെ തല്ലുന്നത് കാണിക്കുന്നു. വീഡിയോ വൈറലായതോടെ, റെസ്റ്റോറന്റിൽ ഇനി അടി നൽകുന്നില്ലെന്ന് ഷാച്ചിഹോക്കോ-യ അറിയിച്ചു.

‘ഷാച്ചിഹോക്കോ-യ നിലവിൽ അടി നൽകുന്നില്ല. ഇന്ന് അതിന് ലഭിച്ച ശ്രദ്ധയെ ഞങ്ങൾ അഭിനന്ദിക്കുന്നു, പക്ഷേ അടി വാങ്ങുക എന്ന ഉദ്ദേശത്തോടെ ഞങ്ങൾക്ക് സന്ദർശനങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല. പഴയ വിഡിയോകൾ ഇതുപോലെ വൈറലാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, അതിനാൽ വരുന്നതിന് മുമ്പ് ദയവായി മനസിലാക്കുക’- അവർ പോസ്റ്റ് ചെയ്യുന്നു.

Read also: പി എൻ പണിക്കരുടെ ഓർമയിൽ ഇന്ന് വായനാദിനം

റെസ്റ്റോറന്റ് 300 ജാപ്പനീസ് യെൻ (ഏകദേശം 170 രൂപ) മുതലാലിനു അടി നൽകാൻ വാങ്ങുന്നത്. കൂടാതെ പ്രത്യേക സ്റ്റാഫ് അംഗങ്ങളിൽ നിന്ന് അടി കൊള്ളാൻ താല്പര്യമുള്ളവരാണെങ്കിൽ അത് 500 യെൻ (285 രൂപ) വരെ ഉയരാം. എല്ലാവർക്കും വളരെയധികം പ്രിയപ്പെട്ടതാണ് ഈ ഇടം.

Story highlights- Japanese restaurant that offered slaps