അച്ഛൻ ക്ലീനറായി ജോലി ചെയ്തിരുന്ന മൂന്നു ഹോട്ടലുകൾ സ്വന്തമാക്കി നടൻ സുനിൽ ഷെട്ടി

June 19, 2024

ചില മധുരപ്രതികാരങ്ങൾക്ക് മനോഹരമായ ഒരു കഥ പറയാനുണ്ടാകും. ബോളിവുഡ് നടൻ സുനിൽ ഷെട്ടിയ്ക്കും പങ്കുവയ്ക്കാനുള്ളത് അത്തരത്തിൽ ഒരു കഥയാണ്. തനറെ ജീവിതത്തിൽ അഭിമുഖീകരിച്ച വെല്ലുവിളികൾക്കൊപ്പം തന്റെ പിതാവിന്റെ ജീവിതത്തിൽ ഉണ്ടായ ചില കാര്യങ്ങളും ആ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് സുനിൽ ഷെട്ടി.

ഒൻപതാം വയസ്സിൽ മംഗളൂരുവിലെ വീട്ടിൽ നിന്ന് ഓടിപ്പോയ സുനിലിന്റെ പിതാവ് മുംബൈയിൽ ദുഷ്‌കരമായ ഒരു ജീവിതത്തിലാണ് അവസാനിച്ചത്.ഹോട്ടലുകളിൽ ക്‌ളീനരായി മേശകൾ തുടച്ച് തുടങ്ങി, ക്രമേണ ഒരു റെസ്റ്റോറൻ്റ് മാനേജരായി മാറുകയായിരുന്നു അദ്ദേഹം. ഒടുവിൽ ഒരു ഉടമയായി മാറുകയും ചെയ്തു. തൻ്റെ പിതാവ് ജോലി ചെയ്തിരുന്ന മൂന്ന് കെട്ടിടങ്ങളും താൻ വാങ്ങിയതായി സുനിൽ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘എൻ്റെ അച്ഛൻ കുട്ടിക്കാലത്ത് വീട്ടിൽനിന്നും ഓടിപ്പോയി മുംബൈയിൽ വന്നു. അദ്ദേഹത്തിന് പിതാവില്ലെങ്കിലും മൂന്ന് സഹോദരിമാരുണ്ടായിരുന്നു. ഒൻപതാം വയസ്സിൽ അദ്ദേഹം ഒരു ദക്ഷിണേന്ത്യൻ റെസ്റ്റോറൻ്റിൽ ജോലി കണ്ടെത്തി. മേശ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യ ജോലി. അദ്ദേഹം വളരെ ചെറുതായിരുന്നു, എല്ലാ വശങ്ങളും വൃത്തിയാക്കാൻ അന്ന് അയാൾക്ക് മേശയുടെ നാല് റൗണ്ട് നടന്ന് ചെയ്യേണ്ടിവരും. രാത്രിയിൽ അരിക്കുള്ള ചാക്കിൽ ഉറങ്ങും’.

Read also: പി എൻ പണിക്കരുടെ ഓർമയിൽ ഇന്ന് വായനാദിനം

ക്‌ളീനരായി മാത്രം നിൽക്കാതെ അദ്ദേഹം തന്റെ കഴിവ് അവിടെ തെളിയിച്ചു. അന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ബോസ് മൂന്നു കെട്ടിടങ്ങൾ വാങ്ങിയിരുന്നു. അത് നോക്കി നടത്താൻ സുനിലിന്റെ അച്ഛനെ ഏൽപ്പിച്ചു. ബോസ് വിരമിച്ചപ്പോൾ, അച്ഛൻ മൂന്ന് കെട്ടിടങ്ങളും വാങ്ങി. ഇന്നും എനിക്ക് മൂന്ന് കെട്ടിടങ്ങളും ഉണ്ട്. അവിടെ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്’- സുനിൽ ഷെട്ടി പറയുന്നു.

Story highlights- suniel shetty about his life journey