ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ലളിതജീവിതം തേടി ലഡാക്കിലേക്ക്- ഒരു യുവാവിന്റെ വേറിട്ട യാത്ര

June 24, 2024

ജോലിയിൽ പടിപടിയായുള്ള ഉയർച്ചയും ഉന്നത ജീവിത നിലവാരവും ആഗ്രഹിക്കുന്നവരാണ്‌ അധികവും. ചിലരാകട്ടെ, സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഇത്തരം ജോലികളിലേക്ക് എത്തിച്ചേരുന്നത്. എത്ര ഉയർന്ന ശമ്പളം ലഭിച്ചാലും അവർ വീർപ്പുമുട്ടലിലായിരിക്കും. ഒരു ഘട്ടമെത്തുമ്പോൾ അവർ ആ സ്വപ്നത്തെ പിന്തുടരാൻ ഇറങ്ങും.

അതാണ് ബെംഗളൂരുവിൽ നിന്നുള്ള 36 കാരനായ അയാൻ ബിശ്വാസ് എന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ ചെയ്തതും. ഒറാക്കിളിലെ സ്ഥിരമായ ജോലിയിൽ നിന്ന് ലഡാക്കിലെ ഫോട്ടോഗ്രാഫറെന്ന നിലയിൽ ലളിതജീവിതത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര ഒരാളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിൻ്റെ തെളിവാണ്.

2020 ഫെബ്രുവരിയിൽ ലഡാക്കിലേക്ക് രണ്ടാഴ്ചത്തെ അവധിയിൽ ഒരു സന്ദർശനത്തിന് എത്തിയതാണ് അയാൻ. എന്നാൽ ഈ യാത്ര തൻ്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് അയാൾ അറിഞ്ഞിരുന്നില്ല. മന്ദഗതിയിലുള്ള പർവതജീവിതവുമായി പ്രണയത്തിലായ അദ്ദേഹം ഈ മേഖലയിലെ ഒരു വിദൂര ഗ്രാമമായ ലിക്കിറിൽ താമസിച്ചു. ലോക്ക്ഡൗൺ ആരംഭിച്ചതോടെ അയാൻ ബെംഗളൂരുവിലേക്ക് മടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു.

ജോലിയിൽ നിന്ന് ഉപയോഗിക്കാത്ത ചില അവധികൾ ബാക്കിയുണ്ടായിരുന്നു. അങ്ങനെ ജീവിച്ചതോടെ ഗ്രാമത്തിൽ താമസിക്കുന്നത് കൂടുതൽ സുഖകരമാണെന്ന് തോന്നി, മുമ്പ് ഒരു ചിത്രകലാ അധ്യാപകനായി ലഡാക്ക് സന്ദർശിച്ചിരുന്നുവെങ്കിലും താമസം ഇത്ര സുഖകരമാണെന്നു അപ്പോളാണ് അറിയുന്നത്.

ലോക്ക്ഡൗൺ സമയത്ത്, അയാൻ ഒരു ഹോംസ്റ്റേയിൽ താമസിച്ചു. ലീവ് തീർന്നുപോയപ്പോൾ, അദ്ദേഹം ഒറാക്കിളിലെ തൻ്റെ മാനേജരോട് സംസാരിച്ചു. അദ്ദേഹം വളരെ പിന്തുണച്ചു. ആ സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അവർ അയാളെ അനുവദിച്ചു. എന്നിരുന്നാലും, ലിക്കിറിൽ കൂടുതൽ സമയം ചെലവഴിച്ച അയാൻ, രാവിലെ കോഡിംഗും വൈകുന്നേരം കലാസൃഷ്ടിയും ഒത്തുപോകില്ലന്നു മനസിലാക്കി.

read also: കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിൽ അമ്മ; അനിയത്തിയുമായി ക്ലാസിലെത്തി കുഞ്ഞേച്ചി- വേറിട്ട കാഴ്ച

ഒടുവിൽ, സോഫ്റ്റ്‌വെയർ ജോലി ഉപേക്ഷിച്ച് ഫോട്ടോഗ്രാഫിയിലും ഡോക്യുമെൻ്ററി ഫിലിം മേക്കിംഗിലുമുള്ള തൻ്റെ അഭിനിവേശത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിതെന്ന് അയാൻ തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ കമ്പനി പിന്തുണച്ചിരുന്നു. എന്നാൽ തൻ്റെ ഹൃദയം അതിൽ ഇല്ലാത്തപ്പോൾ ജോലിയിൽ തുടരുന്നത് അന്യായമാണെന്ന് അദ്ദേഹത്തിന് തോന്നി. കലാസൃഷ്ടി വെറുമൊരു ഹോബി മാത്രമല്ല, തനിക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു ജീവിതരീതിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്ന് ലാളിത്യമുള്ളൊരു ജീവിതത്തിൽ ലഡാക്കിൽ സന്തുഷ്ടനാണ് അദ്ദേഹം.

Story highlights- Techie Leaves Job and Moves To a Remote Village