അപൂർവ്വ സംഭവം; 1600 കിലോമീറ്റർ അകലത്തിൽ, ആറുമാസത്തെ ഇടവേളയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി

June 20, 2024

ചില കഥകൾ അമ്പരപ്പിച്ചുകളയും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ ന്യൂയോർക്കിൽ നിന്നും ശ്രദ്ധേയമാകുന്നത്. ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി ആറ് മാസത്തെ വ്യത്യാസത്തിൽ ഇരട്ടകൾക്ക് ജന്മം നൽകി. ഒന്ന് ജൈവശാസ്ത്രപരമായി യുവതിയുടേതും മറ്റൊന്ന് വാടക ഗർഭപാത്രത്തിലൂടെയുമാണ് ജനിച്ചത്.മാത്രമല്ല, 1600 കിലോമീറ്റർ അകലെയാണ് രണ്ടു ജനനവും.

2016 ജനുവരിയിലാണ് യുവതി പങ്കാളിയായ ബ്രയനെ കണ്ടുമുട്ടിയത്. ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റ് വഴിയായിരുന്നു ആ കൂടിക്കാഴ്ച. ഒരു കുഞ്ഞിനുവേണ്ടി ഇരുവരും ശ്രമിച്ചെങ്കിലും എറിൻ ഗര്ഭിണിയായില്ല. അങ്ങനെ 2021 ജൂണിൽ 39 വയസ്സുള്ളപ്പോൾ ഐവിഎഫ് ചികിത്സ ആരംഭിച്ചതായി എറിൻ ക്ലാൻസി പങ്കുവെച്ചു. ആദ്യ റൗണ്ട് വിജയിച്ചില്ല, രണ്ടാമത്തെ ശ്രമം തുടക്കത്തിൽ വാഗ്ദാനങ്ങൾ കാണിച്ചെങ്കിലും, അത് ഏഴാഴ്ചയിൽ ഗർഭം അലസലിൽ അവസാനിച്ചു. തുടർച്ചയ്‌യാനുള്ള ചികിത്സ കഠിനമായ മൈഗ്രെയിനുകൾക്ക് കാരണമാകുന്ന മരുന്നുകളിലേക്ക് നയിച്ചപ്പോൾ യുവതിയും പങ്കാളിയും വാടക ഗർഭധാരണത്തെ ഒരു ബദലായി പരിഗണിക്കാൻ തുടങ്ങി.

ഒടുവിൽ അവർ ഒരു ഏജൻസിയിൽ രജിസ്റ്റർ ചെയ്തു, 2022 മെയ് മാസത്തിൽ, ഒരു സറോഗേറ്റുമായി ധാരണയിലായി. ആ സമയത്ത് എറിൻ ഗർഭിണിയുമായി. എന്നാൽ, വാടക ഗർഭധാരണം തുടരാൻ അവർ തീരുമാനിച്ചു. രണ്ട് ഗർഭധാരണങ്ങളും വിജയകരമായിരുന്നു, കൂടാതെ 2023 മെയ് മാസത്തിൽ, എറിൻ ഡിലൻ എന്ന കുഞ്ഞിനെ പ്രസവിച്ചു, ഡെക്ലാനെ വാടക ഗര്ഭധാരണത്തിലൂടെ ജന്മം നൽകി. അങ്ങനെ അമ്പരപ്പിക്കുന്ന രണ്ടു ജനനങ്ങൾ ആറുമാസത്തെ ഇടവേളയിൽ സംഭവിക്കുകയായിരുന്നു.

Read also: അച്ഛൻ ക്ലീനറായി ജോലി ചെയ്തിരുന്ന മൂന്നു ഹോട്ടലുകൾ സ്വന്തമാക്കി നടൻ സുനിൽ ഷെട്ടി

ഭാവിയിൽ കുഞ്ഞുങ്ങളോട് ഈ കഥയും അവരുടെ ജനന യാത്രയും പങ്കുവയ്ക്കും എന്നും അവർ അഭിമാനത്തോടെ പറയുന്നു. മാതൃത്വം ചിലപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പറയുന്നത് എത്ര ശെരിയാണ്, അല്ലെ?

Story highlights- US Woman Welcomes Twins Born 6 Months Apart