കടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി ബസ്; തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി!

June 13, 2024

ചില രക്ഷപ്പെടലുകൾ അമ്പരപ്പിച്ചുകളയും. കാരണം, ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച നിമിഷത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുന്ന ആളുകളുടെ അനുഭവങ്ങളും ദൃശ്യങ്ങളും ധാരാളം ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞദിവസം തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ഒരു ബസ് തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഡ്രൈവറുടെ നിയന്ത്രണം വിട്ട് ഒരു കടയിലേക്ക് ഇടിച്ചുകയറി.

എന്നാൽ കടയിൽ നിന്നിരുന്ന യുവതി കടുകിട വ്യത്യാസത്തിൽ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്.

Read also: എസ്കലേറ്ററിന്റെ വശങ്ങളിലെ ബ്രഷുകൾ ഷൂസ് വൃത്തിയാക്കാനുള്ളതല്ല- ഇതാണ് കാരണം!

ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വിഡിയോ ഏഴ് ലക്ഷത്തിലധികം വ്യൂസ് നേടി. ബസ് ഇടിച്ച് കടയ്ക്കുള്ളിലുണ്ടായിരുന്ന ഒരു സെയിൽസ് വുമൺ ഇടിയുടെ ആഘാതത്തിൽ താഴേക്ക് വീഴുന്നത് വിഡിയോയിൽ കാണാം. എന്നിരുന്നാലും, വളരെപ്പെട്ടെന്നു അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു, ഒരു നിമിഷത്തിൽ അവർ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. നിരവധി ആളുകളാണ് വിഡിയോയോട് പ്രതികരിച്ചത്.

Story highlights- woman escapes from bus accident