ഇത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ; ഉയരം 2 അടി 1.6 ഇഞ്ച്!

June 4, 2024

ശാരീരിക വൈവിധ്യംകൊണ്ട് റെക്കോർഡുകൾ നേടുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. ഉയരക്കൂടുതൽ കൊണ്ടും ഉയരക്കുറവുകൊണ്ടും റെക്കോർഡ് നേടുന്ന ആളുകൾക്കിടയിലെ പ്രധാനിയാണ് ഇറാനിൽ നിന്നുള്ള അഫ്ഷിൻ എസ്മയിൽ ഗദർസാദെ. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനായി ഇറാനിൽ നിന്നുള്ള അഫ്ഷിൻ എസ്മയിൽ ഗദർസാദെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത് 2022ലാണ്. 65.24 സെന്റീമീറ്റർ (2 അടി 1.6 ഇഞ്ച്) ഉയരമാണ് ഈ 22കാരന്.

കൊളംബിയയിൽ നിന്നുള്ള 36 കാരനായ എഡ്വേർഡ് നിനോ ഹെർണാണ്ടസ് ആയിരുന്നു മുൻ റെക്കോർഡ് ഉടമ. അദ്ദേഹത്തേക്കാൾ 7 സെന്റീമീറ്റർ (2.7 ഇഞ്ച്) കുറവാണ് അഫ്ഷിന്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പരിശോധിച്ച ഏറ്റവും ഉയരം കുറഞ്ഞ നാലാമത്തെ മനുഷ്യനാണ് അദ്ദേഹം.

ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണ റെക്കോർഡ് ഉയരം നേടുന്നതിനായി അഫ്ഷിന്റെ അളവുകൾ എടുത്തു. പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ബുക്കാൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ആഷ്ഫിൻ, കുർദിഷ്, പേർഷ്യൻ ഭാഷകൾ സംസാരിക്കുന്ന ആളാണ്. ജനിക്കുമ്പോൾ 700 ഗ്രാം മാത്രം ഭാരമുള്ള ആഷ്ഫിൻ ഇപ്പോൾ 6.5 കിലോഗ്രാമുണ്ട്.

Read also: ഉടമയുടെ മരണത്തോടെ കോടീശ്വരനായ നായ- ലഭിച്ചത് 36 കോടി രൂപ!

വലിപ്പകുറവ് കാരണം അഫ്ഷിന് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. അടുത്തിടെയാണ് അദ്ദേഹം തന്റെ പേര് എഴുതാൻ പോലും പഠിച്ചത്. തുടർചികിത്സയും ശാരീരിക തളർച്ചയുമാണ് മകന്റെ പഠനം നിർത്താനുള്ള പ്രധാന കാരണമെന്നും മകന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും അഷ്ഫിന്റെ പിതാവ് ഇസ്മയിൽ ഗദർസാദെ പറയുന്നു. ‘ലോകത്തിൽ ജീവിക്കുന്ന ഏറ്റവും ഉയരമുള്ള മനുഷ്യൻ ആരാണെന്ന് എനിക്കറിയാം. ഞാൻ അവന്റെ കൈപ്പത്തിയിൽ ഒതുങ്ങിയേക്കാം,’ എന്നാണ് അഫ്ഷിൻ പറയുന്നത്.

Story highlights- World’s shortest man Afshin is 2 feet 1.6 inches tall