73 വർഷം പഴക്കമുള്ള കാറിൽ 73 ദിവസം നീണ്ട റോഡ് ട്രിപ്പ്; ഒരു വേറിട്ട കുടുംബ യാത്ര

July 16, 2024

ചില രസകരമായ യാത്രകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. അങ്ങനെയൊരു പഴക്കമേറിയ യാത്രയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് 10,500 കിലോമീറ്റർ ഉല്ലാസയാത്ര നടത്തിയിരിക്കുകയാണ് ഒരു കുടുംബം. വെറും യാത്രയല്ല, 73 വർഷം പഴക്കമുള്ള കാറിൽ ഗുജറാത്തി കുടുംബം 73 ദിവസത്തെ റോഡ് ട്രിപ്പ് ആണ് നടത്തിയത്. കഴിഞ്ഞ വർഷം അവസാനിച്ച അവരുടെ യാത്ര അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയായിരുന്നു.

ദാമൻ താക്കൂറും കുടുംബവും തങ്ങളുടെ 1950-കളിലെ എംജി വൈടി വാഹനത്തിൽ സാഹസിക യാത്രയ്‌ക്കായി പുറപ്പെടുകയായിരുന്നു. 2.5 മാസങ്ങൾ കൊണ്ട് 16 രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് പോസ്റ്റിലെ അടിക്കുറിപ്പിൽ പറയുന്നു. യുകെയിലെ അബിംഗ്‌ഡണിലെ ഒരു ഫാക്ടറിയിലാണ് ഈ കാർ നിർമ്മിച്ചത്.

Read also: ബാങ്കിംഗ് ജോലിയിലെ ആറക്ക ശമ്പളം ഉപേക്ഷിച്ച് യുട്യൂബിലേക്ക്; ഇന്ന് വാർഷിക വരുമാനം 8 കോടി!

ആഗസ്റ്റ് 12 ന് അഹമ്മദാബാദിൽ നിന്ന് ഡഫിൾ ബാഗുകളും 80 കിലോ ഭക്ഷണവുമായി തങ്ങൾ പുറപ്പെട്ടതായി റൂട്ട് വിശദമായി വിവരിച്ച് താക്കൂർ പങ്കുവെച്ചു. ഓഗസ്റ്റ് 15 ന് അവർ മുംബൈയിൽ നിന്ന് കടൽമാർഗ്ഗം പുറപ്പെട്ട് ഓഗസ്റ്റ് 28 ന് ദുബായിലെത്തി. ദുബായിൽ നിന്ന് റോഡ് മാർഗമുള്ള യാത്ര കുടുംബം തുടർന്നു, ഒക്ടോബർ 26 ന് യുകെയിൽ എത്തി. 11 മാസത്തെ സൂക്ഷ്മമായ ആസൂത്രണത്തിനും ഗുജറാത്തിനു ചുറ്റും എണ്ണമറ്റ ടെസ്റ്റ് ഡ്രൈവുകൾക്കും ശേഷമാണ് അവർ യാത്ര നടത്തിയത്.

Story highlights- 73 day road trip with 73 year old car