റോട്ടാക്‌സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി
കശ്മീരിൽ നിന്നുള്ള ഒമ്പതു വയസ്സുകാരി അതിഖ മിർ മാൻസ് കാർട്ട് ഇൻ്റർനാഷണൽ സർക്യൂട്ടിൽ ചരിത്രം സൃഷ്ടിച്ചു.റോട്ടാക്‌സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി മാറിയിരിക്കുകയാണ് ഈ മിടുക്കി. കശ്മീർ സ്വദേശിനിയാണ്.
മൈക്രോ മാക്‌സ് വിഭാഗത്തിലെ ഹീറ്റ്‌സിൽ റേസ് 2 നേടിയാണ് പെൺകുട്ടി ഈ നേട്ടം കൈവരിച്ചത്. ലാൻഡോ നോറിസ് കാർട്ടിൽ ചാമ്പ്യൻഷിപ്പ് നേടിയ ഡാൻ ഹോളണ്ട് റേസിംഗ് ടീമിനായി ഡ്രൈവിംഗ് നടത്തുന്ന അതിഖ, മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇതിഹാസമായ ലെ മാൻസ് സർക്യൂട്ടിലേക്കുള്ള ആദ്യ സന്ദർശനം ആയിരുന്നെങ്കിലും, മുൻ പരിശീലനങ്ങളൊന്നുമില്ലാതെ, ആറ്റിഖ പുതിയ ബ്രാൻഡ് കാർട്ടിലേക്ക് വേഗത്തിൽ പൊരുത്തപ്പെടുകയും പരിശീലന സെഷനുകളിൽ വേഗത കാത്തുസൂസുഖിച്ച് ഗ്രിഡിൽ തുടർച്ചയായി ഒന്നാമതെത്തുകയായിരുന്നു.
എന്നിരുന്നാലും യോഗ്യതാ മത്സരങ്ങളിൽ വ്യക്തമായ നേട്ടം ലഭിക്കാത്തതിനാൽ പത്താം സ്ഥാനം മാത്രമേ നേടാനായുള്ളൂ. യോഗ്യതാ ഹീറ്റ് 1 റേസിൽ, അതിഖ 4 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.
Story highlights- 9 year old from Kashmir becomes first ever female racer to win at Rotax Challenge