വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ

July 31, 2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ആയിരക്കണക്കിന് ആളുകളാണ് തയ്യാറായിയ്ക്കുന്നത്. എന്നാൽ, സൈന്യത്തിന്റെ കൃത്യമായ ഇടപെടലിൽ വളരെ വേഗത്തിൽ കഴിയുന്നത്ര പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, ആളുകളിൽ പലരും മറ്റ് സഹായങ്ങളിലേക്കും സജീവമായിരിക്കുകയാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ നാടിന്റെ ഏത് കോണിൽ നിന്നും സഹായങ്ങൾ എത്തിക്കുക എന്നത് മലയാളികളുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ, വയനാടിനായുള്ള കളക്ഷൻ സെന്ററിൽ നടി നിഖില വിമൽ സജീവമായി പ്രവർത്തിക്കുന്നത് ശ്രദ്ധനേടുകയാണ്.

രാത്രി വൈകിയും അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതിനായി കൂത്തുപറമ്പിലെ കളക്ഷൻ സെന്ററിൽ നിഖില സജീവമായി പ്രവർത്തിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സജ്ജമായ കളക്ഷൻ സെന്ററിലാണ് നിഖിലയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. ഈ അവസരത്തിൽ നിഖിലയെ പോലെയുള്ള സിനിമാതാരങ്ങൾ മുന്നിട്ടിറങ്ങുമ്പോൾ വളരെയധികം ആളുകൾക്ക് അത് പ്രവർത്തിക്കാനുള്ള പ്രചോദനമായി മാറും എന്നതാണ് ശ്രദ്ധേയം.

Read also: മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!

ഒറ്റരാത്രിയിലെ ഉരുൾപൊട്ടലിലൂടെ ദുരന്തഭൂമിയായി മാറിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ഒട്ടേറെ സജീവ സന്നാഹങ്ങൾ ഇനിയും ആവശ്യമായുണ്ട്.ദുരന്തത്തിൽ 144 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ​​ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർ‌ച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്.

Story highlights- actress nikhila vimal supports wayanad releif