മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!

July 30, 2024

വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. മരണ സംഖ്യാ ഉയരുമ്പോൾ മുന്നറിയിപ്പുകളും ശക്തമാകുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്. അതിലൊന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്ന ഡിസാസ്റ്റർ ടൂറിസം.

ഡിസാസ്റ്റർ ടൂറിസം ഒരു പുതിയ പ്രതിഭാസമല്ല. മനുഷ്യനിർമ്മിതമായതോ അല്ലെങ്കിൽ പ്രകൃതിദത്ത പാരിസ്ഥിതിക ദുരന്തങ്ങൾക്ക് വിധേയമായതോ ആയ സ്ഥലങ്ങൾ സന്ദർശിക്കുന്ന പ്രവർത്തനമാണ് ഡിസാസ്റ്റർ ടൂറിസം. പൊതുവെ പണ്ട് ദുരന്തങ്ങൾ നടന്ന സ്ഥലങ്ങൾ പിന്നീട് ആളുകൾ സന്ദർശിക്കുന്നത് ആണ് ഈ പ്രവണത എങ്കിലും ഇപ്പോൾ അത് ദുരന്തം നടക്കുമ്പോൾ തന്നെ ആകുന്നതാണ് പ്രധാന പ്രശ്‍നം.

മലയിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അവസ്ഥകൾ അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. ഇത് പരിസ്ഥിതി ലോല പ്രദേശങ്ങളിലുമാണ് അധികവും ഉണ്ടാകുന്നത്. ഒരുതവണ മാത്രം സംഭവിക്കുന്നതുമല്ല. ഇങ്ങനെയുള്ള ഇടങ്ങളിലേക്ക് ആളുകൾ കൂട്ടാംയി എത്തുന്നത് രക്ഷാപ്രവർത്തനങ്ങൾക്കും തടസം സൃഷ്ടിക്കും, കൂടുതൽ അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

Read also: നൂറോളം ഷാംപെയ്ൻ ബോട്ടിലുകൾ ഉൾപ്പെടെ ചരിത്ര വസ്തുക്കളുമായി 19-ാം നൂറ്റാണ്ടിലെ ഒരു തകർന്ന കപ്പൽ കണ്ടെത്തി

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Story highlights- avoid disaster tourism