‘കഷ്ടങ്ങൾ നിറഞ്ഞ പതിനാറാംവയസിലെ എനിക്ക് ഞാൻ തന്നെ സമ്മനിച്ചതാണ് പോയസ് ഗാർഡനിലെ വീട്’- ധനുഷ്
സിനിമാതാരങ്ങളുടെ ജീവിത വിജയങ്ങൾ ചർച്ചയാകുമ്പോൾ എപ്പോഴും അവരുടെ സാമ്പത്തിക നേട്ടങ്ങളും ശ്രദ്ധനേടാറുണ്ട്. അടുത്തിടെയായി നടൻ ധനുഷിന്റെ പോയസ് ഗാർഡനിലെ ആഡംബര വീടിനെ കുറിച്ച് ധാരാളം ചർച്ചകൾ ഉയരുന്നുണ്ട്. ചെന്നൈയിൽ സിനിമാതാരങ്ങളുടെ ഏറ്റവും ആഡംബര ഏരിയ ആണ് പോയസ് ഗാർഡൻ. ‘രായൻ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് ആ വീടിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ്.
ചെന്നൈയിലെ പോയസ് ഗാർഡനിൽ അടുത്തിടെ 150 കോടി രൂപയുടെ ബംഗ്ലാവ് ആയിരുന്നു നടൻ സ്വന്തമാക്കിയത്. നടൻ രജനികാന്തിൻ്റെയും അന്തരിച്ച മുൻ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെയും വസതികളാണ് ഈ പ്രദേശത്തുള്ളത്.
‘പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങുന്നത് ഇത്ര വലിയ ചർച്ചാവിഷയമാകുമെന്ന് എനിക്കറിയാമായിരുന്നെങ്കിൽ, പകരം എനിക്ക് ഒരു ചെറിയ അപ്പാർട്ട്മെൻ്റ് സ്വന്തമാക്കാമായിരുന്നു. എന്നെപ്പോലെയുള്ള ഒരാൾ പോയസ് ഗാർഡനിൽ വീട് വാങ്ങാതിരിക്കണോ? തെരുവിൽ ജീവിച്ച ഒരാൾ ജീവിതവസായനം വരെ അങ്ങനെ തന്നെ കഴിയണം എന്നാണോ?’ ധനുഷ് ചോദിക്കുന്നു.
തൻ്റെ ചെറുപ്പകാലം വിവരിച്ചുകൊണ്ട്, ധനുഷ് ഒരു സംഭവം വിവരിച്ചു, അത് എന്നെങ്കിലും ഒരു ആഡംബര പ്രദേശത്തെ ഒരു ചെറിയ വീടെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹം തന്നിൽ ജനിപ്പിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. പോയസ് ഗാർഡനിലെ വീട് തൻ്റെ ചെറുപ്പകാലത്തിനുള്ള സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.
Read also: കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂക്കച്ചവടക്കാരിയായി; മാസ വരുമാനം 13 ലക്ഷം
ധനുഷ് പിന്നീട് തനിക്ക് 16 വയസ്സുള്ളപ്പോൾ പ്രചോദനാത്മകമായ ഒരു കഥ വിവരിച്ചു – “ഞാനും എൻ്റെ സുഹൃത്തും കത്തീഡ്രൽ റോഡിൽ ഡ്രൈവ് ചെയ്യുകയായിരുന്നു. ഞാൻ ആരുടെ ആരാധകനാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം [രജനികാന്ത്]. ഞങ്ങൾ തലൈവരുടെ വീട് കാണാൻ പോയസ് ഗാർഡനിലേക്ക് പോയി. അവിടെ ചെന്നപ്പോൾ മറ്റൊരു വ്യക്തിയുടെ വീട്ടിലും ആൾക്കൂട്ടത്തെ കണ്ടു, അത് ജയലളിതയുടെ വീടാണെന്ന് അറിയാൻ സാധിച്ചു. അന്ന്, ഞാൻ വിനിലെ ഈ വീട് അന്ന് 16 വയസ്സുള്ള വെങ്കിടേഷ് പ്രഭുവി നുള്ള സമ്മാനമാണ്.’- ധനുഷിന്റെ ജനന നാമം ഇതാണ്.
Story highlights- dhanush about his 150 crore home