ജീവിതത്തിലും സൂപ്പർ ഹീറോ; റാക്കറ്റ് സംഘത്തിന്റെ പിടിയിൽ നിന്നും 128 സ്ത്രീകളെ രക്ഷപ്പെടുത്തിയ നടൻ സുനിൽ ഷെട്ടി!

July 3, 2024

ബോളിവുഡ് സിനിമയിലെ പ്രിയതാരമാണ് സുനിൽ ഷെട്ടി. മലയാളികൾക്കും അദ്ദേഹം സുപരിചിതനാണ്. കാക്കകുയിൽ മുതൽ മരക്കാർ വരെ നാലോളം സിനിമകളിൽ വേഷമിട്ട മലയാളത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിലെ ഈ സൂപ്പർ സ്റ്റാർ ജീവിതത്തിലും അങ്ങനെത്തന്നെയാണ് എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

128 സ്ത്രീകളെ പെൺവാണിഭത്തിൽ നിന്ന് രക്ഷിച്ച് നേപ്പാളിലേക്ക് മടങ്ങാൻ ക്രമീകരണം ചെയ്ത ആളാണ് സുനിൽ ഷെട്ടി. റാക്കറ്റുകളിൽ പെട്ടുപോയാൽ അവർക്ക് രക്ഷപ്പെടാനോ ഒരു മടങ്ങിവരവോ ഒക്കെ വളരെ അപൂർവമായ കാര്യമാണ്.

1996-ൽ കാമാത്തിപുര മുഴുവൻ പോലീസും സാമൂഹിക പ്രവർത്തകരും വളഞ്ഞിരുന്നു. 128 സ്ത്രീകളെ അവർ രക്ഷപ്പെടുത്തി. എന്നിരുന്നാലും, ജനന സർട്ടിഫിക്കറ്റോ പൗരത്വ കാർഡോ ഇല്ലാത്തതിനാൽ നേപ്പാൾ സർക്കാർ അവരെ തിരികെ കൊണ്ടുപോകാൻ വിസമ്മതിച്ചു. അപ്പോഴാണ് സുനിൽ ഷെട്ടി അവരെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ 128 സ്ത്രീകൾക്ക് കാഠ്മണ്ഡുവിലേക്കുള്ള വിമാന ടിക്കറ്റ് അദ്ദേഹം എടുത്തുനൽകി.

പെൺവാണിഭ കടത്തിനെ അതിജീവിക്കുന്നവരെ സഹായിക്കുന്ന സംഘടനയായ ശക്തി സമൂഹയുടെ സ്ഥാപകയായ ചാരിമയ തമാംഗ്, 1996-ൽ തൻ്റെ ഗ്രാമത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയപ്പെട്ടതിനെക്കുറിച്ചും സുനിൽ ഷെട്ടിയുടെ സഹായത്തോടെ എങ്ങനെ രക്ഷപ്പെട്ടതെന്നും ഒരു മാധ്യമത്തോട് പറഞ്ഞതോടെയാണ് ഈ വാർത്ത ലോകം അറിഞ്ഞത്.

Read also: സമൂഹത്തിൽ നിന്ന് അകന്ന് ‘ഹാപ്പിനസ് ഫാക്ടറി’കളിൽ സ്വയം തടവിലാകുന്ന മാതാപിതാക്കൾ! ഇത് മക്കൾക്ക് വേണ്ടിയൊരു ചുവട്

ആ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ നിർമിക്കാമെന്നും സുനിൽ പറയുന്നു. 128 സ്ത്രീകളെ തിരികെ ഏർപ്പാടാക്കിയതിൻ്റെ മുഴുവൻ ക്രെഡിറ്റും ഏറ്റെടുക്കാൻ താരം വിസമ്മതിക്കുകയും പ്രോജക്റ്റിനായി ധാരാളം ആളുകൾ കഠിനമായി പരിശ്രമിക്കുകയും ചെയ്തുവെന്ന് പറയുകയും ചെയ്യുന്നു. രക്ഷപ്പെടുത്തിയ സ്ത്രീകൾ ഒരു അഭിനേതാവായതുകൊണ്ടാകാം അദ്ദേഹത്തിൻ്റെ പേര് ഓർത്തിരിക്കുന്നതെന്നും സുനിൽ ഷെട്ടി മാധ്യമങ്ങളോട് പറയുന്നു.

Story highlights- Did you know Suniel Shetty saved 128 women from human trafficking