ഡൽഹി വിമാനത്താവളത്തിൽ 60കാരന് ഹൃദയാഘാതം; സിപിആർ നടത്തി ജീവൻ രക്ഷിച്ച് യാത്രക്കാരിയായ യുവതി
അപ്രതീക്ഷിതമായ സംഭവങ്ങൾ പലപ്പോഴും അമ്പരപ്പിക്കുന്ന അവസാനത്തിലേക്ക് എത്താറുണ്ട്. അങ്ങനെയൊരു ആശ്വാസനിമിഷമായിരുന്നു കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിൽ സംഭവിച്ചത്. ടെർമിനൽ 2-ൽ യാത്രയ്ക്ക് പുറപ്പെടാനെത്തിയ ഒരു മുതിർന്ന പൗരന് ഹൃദയാഘാതം സംഭവിച്ചു. ഒരു ഡോക്ടറുടെ ദ്രുതഗതിയിലുള്ള ഇടപെടലാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ ഡോക്‌ടറുടെ കാർഡിയോപൾമണറി റീസസിറ്റേഷൻ (സിപിആർ) ശ്രമങ്ങൾ ബോധവും നാഡിമിടിപ്പും നഷ്ടപ്പെട്ട 60 വയസ്സുകാരനെ പുനരുജ്ജീവിപ്പിക്കുന്ന കാഴ്ച പങ്കുവയ്ക്കുന്നു.
ഋഷി ബാഗ്രി എന്ന അക്കൗണ്ട് വഴി എക്‌സിൽ പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്; ‘ഇന്ന് ടി2 ഡൽഹി എയർപോർട്ടിൽ, 60-കളുടെ അവസാനത്തിലുള്ള ഒരു വ്യക്തിയ്ക്ക് ഫുഡ് കോർട്ട് ഏരിയയിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി. ഒരു ലേഡി ഡോക്ടർ 5 മിനിറ്റിനുള്ളിൽ അദ്ദേഹത്തെ പുനരുജ്ജീവിപ്പിച്ചു. ഇന്ത്യൻ ഡോക്ടർമാരെ ഓർത്ത് അഭിമാനിക്കുന്നു’.
Read also: മനുഷ്യനിർമിതമെന്നതിന് രേഖയില്ല;കടലിനടിയിലെ രാമസേതുവിൻ്റെ സമഗ്രമായ ഭൂപടമൊരുക്കി ഐഎസ്ആർഓ
ലോകം വല്ലാതെ മാറിയെന്നും കരുണയുടെ കണങ്ങൾ കാണാനില്ലെന്നും പറയുമ്പോൾ അത്രക്കൊന്നും നന്മ മനുഷ്യമനസ്സിൽ നിന്നും വറ്റി പോയിട്ടില്ലെന്ന് കാണിക്കുകയാണ് ഈ സംഭവങ്ങൾ.
Story highlights- Doctor Conducts CPR on 60 year old at Delhi Airport