മനുഷ്യനിർമിതമെന്നതിന് രേഖയില്ല;കടലിനടിയിലെ രാമസേതുവിൻ്റെ സമഗ്രമായ ഭൂപടമൊരുക്കി ഐഎസ്ആർഓ

July 17, 2024

ISRO ശാസ്ത്രജ്ഞർ നാസയുടെ ICESat-2 ഉപഗ്രഹവുമായി സഹകരിച്ച് ആദംസ് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന രാമസേതുവിൻ്റെ സമഗ്രമായ ഭൂപടം വിജയകരമായി മാപ്പ് ചെയ്തു. 2018 ഒക്‌ടോബർ മുതൽ 2023 ഒക്‌ടോബർ വരെയുള്ള 6 വർഷത്തിനിടെ 10 മീറ്റർ റെസല്യൂഷൻ മാപ്പിലൂടെ പാലം മുഴുവനായും കാണാൻ കഴിയും. 29 മീറ്റർ നീളവും കടലിനടിയിൽ നിന്ന് 8 മീറ്റർ ഉയരവുമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ അണ്ടർ വാട്ടർ ഭൂപടമാണിത്.

പാത 99.8% ആഴം കുറഞ്ഞ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണെന്ന് ഒപ്റ്റിക്കൽ സാറ്റലൈറ്റ് ഇമേജറി സ്ഥിരീകരിക്കുന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞർ യുഎസ് ഉപഗ്രഹത്തിൽ നിന്നുള്ള നൂതന ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഭൂപടം തയ്യാറാക്കിയത്. ഗിരിബാബു ദണ്ഡബത്തുലയുടെ നേതൃത്വത്തിലുള്ള സംഘം, ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ വെള്ളം ഒഴുകാൻ അനുവദിക്കുന്ന 2-3 മീറ്റർ ആഴമുള്ള 11 ഇടുങ്ങിയ ചാനലുകൾ കണ്ടെത്തി. ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയിൽ നിന്നാണ് അണ്ടർവാട്ടർ റിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ബ്രിഡ്ജിൻ്റെ നിലവിലെ ഭൗതിക സവിശേഷതകൾ നിർണ്ണയിക്കാൻ ടീം കോണ്ടൂർ, സ്ലോപ്പ് അനാലിസിസ്, വോള്യൂമെട്രിക്സ് തുടങ്ങിയ 3-ഡി ഡിറൈവ്ഡ് പാരാമീറ്ററുകൾ ഉപയോഗിച്ചു.

ഐഎസ്ആർഒയുടെ ജോധ്പൂർ, ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച ഒരു ജേണലിആണ് ഈ മാപ്പിനെ കുറിച്ച് വിശദ വിവരങ്ങൾ ഉള്ളത്- ‘നാസയുടെ ഉപഗ്രഹമായ ICESat-2 വാട്ടർ പെനട്രേറ്റഡ് ഫോട്ടോണുകൾ ഉപയോഗിച്ച് ആദംസ് ബ്രിഡ്ജിനെക്കുറിച്ച് സങ്കീർണ്ണമായ വിവരങ്ങൾ നൽകുന്ന ആദ്യ റിപ്പോർട്ടാണിത്. ആദാമിൻ്റെ പാലത്തെക്കുറിച്ചും അതിൻ്റെ ഉത്ഭവത്തെക്കുറിച്ചും മനസ്സിലാക്കാൻ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കും. ഈ പ്രദേശത്ത് വെള്ളം വളരെ ആഴം കുറഞ്ഞതിനാൽ കപ്പൽ മാപ്പിംഗ് ബുദ്ധിമുട്ടായിരുന്നു. നേരത്തെ ഈ പാലത്തിനായുള്ള ഗവേഷണം പാലത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ ICESat-2 ൻ്റെ ലേസർ ജലാശയത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ ഗവേഷകരെ സഹായിച്ചു.

Read also: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുഴിയെടുത്തപ്പോൾ കിട്ടിയത് നിധികുംഭം; അതേയിടത്ത് കുഴിച്ചപ്പോൾ വീണ്ടും നിധി!

ഈ പുരാതന പാലം ഇന്ത്യയിലെ ധനുഷ്കോടിയെ ശ്രീലങ്കയിലെ തലൈമന്നാർ ദ്വീപുമായി ബന്ധിപ്പിക്കുന്നു. ഈ പാലം രാമായണത്തിൽ പരാമർശിക്കുന്നതിനാൽ രാമസേതുവിന് സാംസ്കാരിക പ്രാധാന്യമുണ്ട്. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച ലങ്കയിലെത്താൻ ശ്രീരാമൻ്റെ വാനരസേന ഈ പാത ഉപയോഗിച്ചു എന്നാണ് വിശ്വാസം. എ ഡി ഒമ്പതാം നൂറ്റാണ്ട് വരെ പേർഷ്യക്കാർ ഈ പാലത്തെ സേതുബന്ധനം എന്നാണ് വിളിച്ചിരുന്നത്. രാമേശ്വരത്തെ ക്ഷേത്രരേഖകൾ പ്രകാരം 1480-ൽ കൊടുങ്കാറ്റിൽ തകർന്നു വീഴുന്നതുവരെ പാലം സമുദ്രനിരപ്പിന് മുകളിലായിരുന്നു.

Story highlights- first undersea map of ramasethu