ഒരാളോട് നേരിട്ട് പറയാൻ പറ്റാത്ത കാര്യമാ, ഇങ്ങനെ കേൾക്കട്ടെ- ധ്യാൻ ശ്രീനിവാസന്റെ സർപ്രൈസ്
ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ കോടിക്കിലുക്കവുമായി എത്തിയ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയത നേടിയത്. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന വേദിയിൽ ദൃശ്യവിസ്മയത്തിനും ഒട്ടും കുറവില്ല. ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനായ കുട്ടേട്ടനും കൂടി എത്തിയ ഷോ മുഖം മിനുക്കി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘ഫ്ലവേഴ്സ് ഒരു കോടി വിത്ത് കോമഡി’ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് തുടക്കമായിരിക്കുകയാണ്.
ആദ്യ എപ്പിസോഡിൽ ധ്യാൻ ശ്രീനിവാസൻ ആയിരുന്നു അതിഥിയായി എത്തിയത്. രസകരമായ വിശേഷങ്ങളിലൂടെ പ്രേക്ഷകരെ ധ്യാൻ കയ്യിലെടുത്തു. ധ്യാൻ അഭിനയിച്ച സിനിമകളേക്കാൾ ഇപ്പോഴും ശ്രദ്ധേയമായിട്ടുള്ളത് അഭിമുഖങ്ങളാണ്. അത്രയും രസകരമായാണ് ധ്യാൻ സംസാരിക്കാറുള്ളത്. ഇപ്പോഴിതാ, ഫ്ലവേഴ്സ് ഒരു കോടി വേദിയിലും ഒരു രസികൻ നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം.
അച്ഛൻ ശ്രീനിവാസന് വേണ്ടി ഒരു ഗാനം ആലപിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ‘ഒരാളോട് പറയാൻ പറ്റാത്തൊരു പാട്ടാ. ഇതു കാണുമല്ലോ. കാണുന്ന ആൾക്കു വേണ്ടിയുള്ള പാട്ടാണ്’ എന്നാണ് ധ്യാൻ പറയുന്നത്. “സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം’ എന്ന ഗാനമാണ് ധ്യാൻ ആലപിക്കുന്നത്.
Read also: രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !
ധ്യാനിന്റെ ഓരോ അഭിമുഖങ്ങളും ചിരിയുടെ മേളകളാണ്. അതുകൊണ്ടുതന്നെ ‘ഫ്ലവേഴ്സ് ഒരു കോടി വിത്ത് കോമഡി’ ആദ്യ എപ്പിസോഡ് ധ്യാൻ ശ്രീനിവാസൻ ചിരിവേദിയാക്കി.
Story highlights- flowers orukodi dhyan sreenivasan’s special episode