ഇന്ത്യയിൽ ആദ്യമായി വെള്ളത്തവളയെ കണ്ടെത്തി- അപൂർവ്വ സംഭവം
ഡൽഹി സർവ്വകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ, പൂർണ്ണ ല്യൂസിസം ബാധിതനായ ഒരു തവളയെ കണ്ടെത്തി. ഇത് പൂർണ്ണമായും വെളുത്ത നിറത്തിലുള്ളതാണ്. ഇത് രാജ്യത്തുടനീളമുള്ള ഏതൊരു തവള ഇനത്തിലും രേഖപ്പെടുത്തിയ ആദ്യത്തെ കേസായി മാറി.
ഉത്തർപ്രദേശിലെ ദുധ്വ ടൈഗർ റിസർവിലെ സുഹേലി നദിയുടെ തീരത്തുള്ള ഒരു ഇന്ത്യൻ തവളയിലാണ് (ഹോപ്ലോബാട്രാക്കസ് ടൈഗറിനസ്) ഈ അവസ്ഥ കണ്ടെത്തിയത്. ‘ഹെർപെറ്റോളജി നോട്ട്സ്’ എന്ന ശാസ്ത്ര ജേണലിൽ ആണ് വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്രീ വെങ്കിടേശ്വര കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ റോബിൻ സുയേഷ്, മിനസോട്ട സർവകലാശാലയിലെ പരിസ്ഥിതി, പരിണാമം, പെരുമാറ്റ വിഭാഗത്തിലെ സ്വസ്തിക പി പാധി, ടെറി സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പോളിസി ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസ് വിഭാഗത്തിലെ ഹർഷിത് ചൗള എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം (നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, വടക്കൻ പാകിസ്ഥാൻ, ഇന്ത്യ) വ്യാപകമായ ഈ ഇനം പൊതുവെ ഒലിവ് പച്ചയോ മഞ്ഞയോ നിറത്തിലാണ് കാണപ്പെടുന്നത്. മാത്രമല്ല അതിൻ്റെ വലുപ്പത്തിന് പേരുകേട്ടതുമാണ്. ‘ഇത് സമ്പൂർണ്ണ ലൂസിസത്തിൻ്റെ ഒരു കേസാണ്, ഇത് ഇന്ത്യയിൽ നിന്നുള്ള ആദ്യത്തേതാണ്. ഇത്തരമൊരു കണ്ടെത്തൽ വളരെ അപൂർവമാണ്’- ഗവേഷകർ പറയുന്നു.
Story highlights- frog with full leucism found in india