സമൂഹത്തിൽ നിന്ന് അകന്ന് ‘ഹാപ്പിനസ് ഫാക്ടറി’കളിൽ സ്വയം തടവിലാകുന്ന മാതാപിതാക്കൾ! ഇത് മക്കൾക്ക് വേണ്ടിയൊരു ചുവട്
എല്ലാവരിൽ നിന്നും അകന്നു കഴിയുക എന്നത് എത്ര ഭീകരമായ അവസ്ഥയാണ് എന്നത് നമ്മൾ ലോക്ക്ഡൗൺ കാലത്ത് മനസിലാക്കിയിരുന്നു, എന്നാൽ, സമൂഹത്തിൽ നിന്ന് പൂർണ്ണമായും അകന്ന അവസ്ഥ അല്ലെങ്കിൽ ലോകത്തിൽ നിന്ന് വിച്ഛേദിക്കപ്പെടുന്നത് എങ്ങനെയെന്ന് സ്വയം പഠിക്കുക എന്നതിന് എത്രപേർ തയ്യാറാകും? ധാരാളം ആളുകൾ എന്നാണ് ഉത്തരം. അതിന്റെ ഉദാഹരണമാണ് ദക്ഷിണ കൊറിയയിലെ ഹാപ്പിനസ് ഫാക്ടറികൾ.
ദക്ഷിണ കൊറിയയിൽ, ‘ഹാപ്പിനസ് ഫാക്ടറി’ എന്ന സവിശേഷമായ ആശയം ആളുകളെ ഒറ്റപ്പെടൽ അനുഭവിക്കാൻ അനുവദിക്കുന്നു. ഇത് തിരഞ്ഞെടുക്കുന്ന പലരും സാമൂഹികമായി ഉൾവലിഞ്ഞ കുട്ടികളുടെ മാതാപിതാക്കളാണ് എന്നതാണ് ശ്രദ്ധേയം. ഹിക്കികോമോറി എന്നാണ് ഈ രീതി അറിയപ്പെടുന്നത്.
ഒറ്റപ്പെട്ട കുട്ടികൾ, അല്ലെങ്കിൽ ഉൾവലിഞ്ഞ സ്വഭാവമുള്ള കുട്ടികളുടെ ആ വികാരങ്ങൾ മനസിലാക്കാൻ ഈ മാതാപിതാക്കൾ നീല ജയിൽ യൂണിഫോം ധരിച്ച് ഏകാന്ത തടവറകളിൽ മൂന്ന് ദിവസം ചെലവഴിക്കുന്നു. മാതാപിതാക്കളും അവരുടെ കുട്ടികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ഈ സംരംഭം ലക്ഷ്യമിടുന്നു. കൊറിയ യൂത്ത് ഫൗണ്ടേഷനും ബ്ലൂ വെയിൽ റിക്കവറി സെൻ്ററും നടത്തുന്ന 13 ആഴ്ചത്തെ പരിപാടിയുടെ ഭാഗമാണിത്.
Read also: മരിച്ചവരുടെ നഗരത്തിൽ കണ്ടെത്തിയത് 1400 മമ്മികൾ; ആ ദുരൂഹ മരണങ്ങളുടെ കഥ പുറത്ത്!
പല മാര്ഗങ്ങൾ പരീക്ഷിച്ചിട്ടും മക്കളുടെ വികാരങ്ങൾ മനസിലാക്കാൻ കഴിയാതെ പോയ മാതാപിതാക്കൾക്ക് ഈ രീതി വാളരെയേറെ ഗുണമേ ചെയ്തു എന്നതാണ് ശ്രദ്ധേയം. അവർക്ക് മക്കളുടെ ഏകാന്ത അവസ്ഥ മനസിലാക്കാനും അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും സാധിച്ചു എന്നതാണ് പലരും പറഞ്ഞ കാര്യം.
ഹാപ്പിനസ് ഫാക്ടറി പ്രോഗ്രാം സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഒരു മഞ്ഞുരുകൽ പ്രക്രിയ പോലെയാണ്. ഇതിലൂടെ ഈ യുവ തലമുറയ്കക്ക് സമൂഹവുമായും അവരുടെ കുടുംബവുമായും വീണ്ടും ബന്ധപ്പെടാൻ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സമൂഹത്തിൽ നിന്ന് പിന്മാറുന്ന യുവാക്കളെ വിവരിക്കുന്നതിനായി 1990 കളിൽ ജപ്പാനിൽ നിന്നാണ് ഹിക്കികോമോറി ഉത്ഭവിച്ചത്. ദക്ഷിണ കൊറിയയിൽ, 2022-ലെ ഒരു സർവേയിൽ, 19-നും 34-നും ഇടയിൽ പ്രായമുള്ളവരിൽ 5%-ലധികം, അതായത് ഏകദേശം 5.4 ലക്ഷം പേർ സ്വയം ഒറ്റപ്പെടുന്നതായി കണ്ടെത്തി.അങ്ങനെയാണ് ഇത്തരത്തിൽ ഒരു പദ്ധതി രൂപം കൊണ്ടത്.
Story highlights- happiness factory in korea