തന്റെ ഭക്ഷണത്തിൽ നിന്നും തെരുവുനായകൾക്ക് പങ്കിട്ട് നൽകുന്ന യാചകൻ; ഹൃദയംകൊണ്ട് സമ്പന്നൻ!

July 9, 2024

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതുല്ല്യമായ സ്‌നേഹത്തിന്റെ നിരവധി കഥകള്‍ സോഷ്യല്‍ മീഡിയകളില്‍ മറ്റു മാധ്യമങ്ങളിലുമായി നാം ഇടക്കിടെ കാണാറുണ്ട്. ഇല്ലായ്മയിലും മിണ്ടാപ്രാണികൾക്ക് തുണയാകുന്ന അത്തരം മനുഷ്യർ എപ്പോഴും കയ്യടി അർഹിക്കാറുണ്ട്.

ദയയുടെ ഈ നേർകാഴ്ച എല്ലാവരിലും സന്തോഷം നിറയ്ക്കുന്നതാണ്. തനിക്ക് വീടോ ആശ്രയമോ ഒന്നുമില്ലാതിരുന്നിട്ടും കിട്ടുന്ന ആഹാരത്തിന്റെ പങ്കിൽ നിന്നും തെരുവുനായകളെ പോറ്റുന്ന ഒരു യാചകന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

‘കയ്യിലെ പങ്ക് കുറവാണെങ്കിലും ,അത് തെരുവിലെ സുഹൃത്തുക്കളുമായി ഭക്ഷണം പങ്കിടാൻ അയാൾ തിരഞ്ഞെടുത്തു.’ എന്നാണ് വിഡിയോയുടെ ക്യാപ്ഷൻ. വിഡിയോയിൽ വീടില്ലാത്ത ഒരാൾ റോഡരികിൽ ഇരിക്കുന്നത് കാണാം . ഒപ്പം കുറച്ച് നായ്ക്കുട്ടിളും ഉണ്ട്. ആ മനുഷ്യൻ സ്വയം ഭക്ഷണം കഴിക്കുന്നതും നായ്ക്കുട്ടികളുമായി പങ്കിടുന്നതും വിഡിയോയിൽ കാണാം.

Read also: ജോലിഭാരം താങ്ങാനാകാതെ ജീവനൊടുക്കി റോബോട്ട്!

വിഡിയോ ഓൺലൈനിൽ ഷെയർ ചെയ്തതോടെ ഇൻ്റർനെറ്റിൽ വൈറലായി. നിരവധി ഉപയോക്താക്കളും വിഡിയോയിൽ അഭിപ്രായമിടുകയും മനുഷ്യൻ്റെ ദയയെ പ്രശംസിക്കുകയും ചെയ്തു. സമാനമായ ഇത്തരം കാഴ്ചകൾ മുൻപും വളരെയേറെ ശ്രദ്ധേയമായിരുന്നു.

Story highlights- homeless man feeding stray dogs