യഥാർത്ഥ സംഭവങ്ങളുടെ വെളിച്ചത്തിൽ ‘കനകരാജ്യം’- ജൂലൈ 5 ന് തിയേറ്ററുകളിൽ

July 2, 2024

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രം ജൂലൈ 5ന് തീയേറ്ററുകളിൽ റിലീസിന് എത്തുന്നു.ഇതിനോടകം 10 ലക്ഷം കാഴ്ചക്കാരെ നേടി ചിത്രത്തിന്റെ ട്രെയ്‌ലർ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ഒരു സെക്യുരിറ്റി ജീവനക്കാരൻ്റെ വാക്കുകളിൽക്കൂടിയാണ് ഈ ചിത്രത്തിൻ്റെ ട്രെയ്‌ലർ പുരോഗമിക്കുന്നത്. ഒരു സാധാരണക്കാരനായ സെക്യുരിറ്റിക്കാരൻ്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഥാഗതിയെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നതെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു.
ചില ദുരൂഹതകൾ ഈ ചിത്രത്തിൻ്റെ അടിത്തട്ടിൽ ചികയുമ്പോൾ ഉണ്ടെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.

ഇന്ദ്രൻസാണ് സെക്യുരിറ്റി ജീവനക്കാരനായി എത്തുന്നത്. മുരളി ഗോപിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വർഷങ്ങൾക്കു മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ടു യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായാണ് ഈ ചിത്രത്തിൻ്റെ അവതരണം. നമ്മുടെ സമൂഹത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

Read also: മരിച്ചവരുടെ നഗരത്തിൽ കണ്ടെത്തിയത് 1400 മമ്മികൾ; ആ ദുരൂഹ മരണങ്ങളുടെ കഥ പുറത്ത്!

ശ്രീജിത് രവി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, ലിയോണാ ലിഷോയ്, ആതിരാ പട്ടേൽ, ഉണ്ണിരാജ, ജയിംസ് എല്യാ ഹരീഷ് പെങ്ങൻ, അച്ചു താനരുൻ, രാജേഷ് ശർമ്മ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ ശരി വിദ്യാമുല്ലശ്ശേരി, ജോളി ചിറയത്ത്, സൈനാ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മനു മഞ്ജിത്ത്. ധന്യാ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളിധരൻ ഈണം പകർത്തിരിക്കുന്നു. അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. പ്രദീപ്, കോസ്റ്റ്യൂം ഡിസൈൻ-സുജിത് മട്ടന്നൂർ, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവ്, പ്രൊഡക്ഷൻ മാനേജർ -കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീജേഷ്ചിറ്റാഴ,പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്.

Story highlights- kanakarajyam movie releasing on july 5th