ഖനികളിൽ വജ്രം തേടിയത് പത്തുവർഷം; ഒടുവിൽ ചെളിയിൽ നിന്നും തൊഴിലാളിക്ക് ലഭിച്ചത് 80 ലക്ഷം മൂല്യമുള്ള വജ്രം!

July 27, 2024

മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു ഖനിയിൽ നിന്ന് തൊഴിലാളി 19.22 കാരറ്റ് വജ്രം കണ്ടെത്തി. ഇത് സർക്കാർ ലേലത്തിൽ ഏകദേശം 80 ലക്ഷം രൂപയോ അതിൽ കൂടുതലോ ലഭിക്കുന്ന തരത്തിൽ മൂല്യമുള്ളതാണ്. കഴിഞ്ഞ പത്തുവർഷമായി മഴക്കാലത്തെ പതിവ് ദിനചര്യയായ ചെളി കുഴിച്ച് തിരയുന്നത്തിനായി രാവിലെ പുറപ്പെടുമ്പോൾ ഇങ്ങനെയൊരു കണ്ടെത്തൽ താൻ വിചാരിച്ചിരുന്നില്ലെന്ന് വജ്രം ലഭിച്ച തൊഴിലാളിയായ രാജു ഗൗഡ് പറഞ്ഞു.

ലേലത്തിൽ ലഭിക്കുന്ന തുക തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉതകുകയും ചെയ്യുമെന്ന് രാജു വിശ്വസിക്കുന്നു.കൃഷ്ണ കല്യാൺപൂരിലെ ഒരു പാട്ടത്തിനെടുത്ത ഖനിയിൽ നിന്ന് വിലയേറിയ കല്ല് കണ്ടെത്തിയതിനെത്തുടർന്ന് ഉടൻ സർക്കാർ അധികാരികളിൽ അയാൾ എത്തിക്കുകയായിരുന്നു. രത്ന ഗുണനിലവാരമുള്ള വജ്രം അടുത്ത ലേലത്തിൽ വിൽക്കുമെന്ന് പന്ന ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അനുപം സിംഗ് പറയുന്നു.

ആഴം കുറഞ്ഞ ഖനിയിൽ കണ്ടെത്തിയ 19.22 കാരറ്റ് ഡയമണ്ട് ഗൗഡിന് ലേലത്തിൽ 80 ലക്ഷം രൂപയോ അതിൽ കൂടുതലോ ലഭിക്കുമെന്ന് ജില്ലാ കളക്ടർ സുരേഷ് കുമാർ പറയുന്നു. അടുത്ത ഡയമണ്ട് ലേലത്തിൽ ഈ രത്നം ഓപ്പൺ ലേലത്തിന് വെക്കാനാണ് പദ്ധതി. എന്നെങ്കിലും ഭാഗ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ പത്തുവർഷമായി മഴക്കാലത്ത് ചെറുകിട ഖനികൾ രാജു പാട്ടത്തിനെടുക്കുന്നു. വജ്രം കണ്ടെത്തിയ ഖനി രണ്ട് മാസം മുമ്പ് പാട്ടത്തിന് എടുത്തതായി ഗൗഡ് പറഞ്ഞു.

Read also: കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂക്കച്ചവടക്കാരിയായി; മാസ വരുമാനം 13 ലക്ഷം

അസംസ്‌കൃത വജ്രം ലേലം ചെയ്യുമെന്നും സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ച് വരുമാനം തൊഴിലാളിക്ക് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബുന്ദേൽഖണ്ഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റിൻ്റെ വജ്രശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Story highlights- Labourer Uncovers Rs 80 Lakh Diamond