‘മണിച്ചിത്രത്താഴിട്ട് പൂട്ടും’: വീണ്ടും തിയേറ്ററുകളിൽ നിറയാൻ മണിച്ചിത്രത്താഴ്- ടീസർ
മലയാളികൾക്ക് എന്നും അത്ഭുതം തന്നെയാണ് മണിച്ചിത്രത്താഴ്. എത്ര വട്ടം കണ്ടാലും മുഷിപ്പിക്കാത്ത, പുതിയതെന്തോ ഒളിപ്പിച്ചത് പോലെ അതൊരു നിത്യവിസ്മയമായി തുടരുന്നു. മണിച്ചിത്രത്താഴിലെ ഓരോ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. നാഗവല്ലിയും നകുലനും ഗംഗയും സണ്ണിയും എന്നും മലയാളികളുടെ ഹൃദയത്തിൽ കുടിയിരിക്കുന്ന കഥാപാത്രങ്ങളാണ്. ഫോട്ടോഷൂട്ടുകളിലൂടെയും സ്കിറ്റുകളിലൂടെയുമെല്ലാം ഇന്നും മണിച്ചിത്രത്താഴ് പ്രേക്ഷകരിലേക്ക് എത്താറുണ്ട്.ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ടീസർ എത്തി.
മണിച്ചിത്രത്താഴിൻ്റെ റീ-റിലീസ് ഓഗസ്റ്റ് 17 നാണ് നടക്കുന്നത്. ഇത് ലോകമെമ്പാടും 4K ഫോർമാറ്റിൽ അവതരിപ്പിക്കും. പ്രേക്ഷകർക്കായി അതിൻ്റെ യഥാർത്ഥ റിലീസിൻ്റെ മാന്ത്രികത പുനരുജ്ജീവിപ്പിച്ച് പുതിയ തലമുറയ്ക്ക് ബിഗ് സ്‌ക്രീനിൽ സിനിമ അനുഭവിക്കാൻ ഇത് അതുല്യമായ അവസരം നൽകുന്നു.
ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മുപ്പതുവർഷങ്ങൾക്ക് ശേഷമാണ് വീണ്ടും റിലീസിന് ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഐതിഹാസിക പദവി നേടിയ ചിത്രമായിരുന്നു ഇത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെൻ്റ്, വിനയ പ്രസാദ്, കെപിഎസി ലളിത എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കെ.ബി. ഗണേഷ് കുമാർ, സുധീഷ്, തിലകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ ആഖ്യാനവും ആകർഷകമായ പ്രകടനങ്ങളുംഹിറ്റായി മാറുകയായിരുന്നു.അന്ന് അത് തിയേറ്ററുകളിൽ 300 ദിവസങ്ങൾ പൂർത്തിയാക്കി.
Story highlights- manichithrathazhu re release teaser