ബില്യൺ മുടക്കിയ അംബാനി കല്യാണം വരെ; ലോകം കണ്ട ആഡംബര കല്യാണങ്ങൾ
ഏറെ ചർച്ച ചെയ്യപ്പെട്ട രാധിക മെർച്ചന്റിന്റെയും അനന്ത് അംബാനിയുടെയും വിവാഹം ജൂലൈ 12 നായിരുന്നു നടന്നത്. തുടർന്നും അതിനുമുന്നോടിയുമായി നിരവധി ആഘോഷങ്ങൾ നടന്നിരുന്നു. അതിഥികളുടെ പട്ടികയിൽ ബോളിവുഡിൽ നിന്നുള്ള പ്രശസ്തരായ പേരുകളായിരുന്നു ഉണ്ടായിരുന്നത്. അന്താരാഷ്ട്ര താരങ്ങളായ കിം കർദാഷിയാൻ, ജോൺ സീന, അഡെൽ എന്നിവരും രാഷ്ട്രീയക്കാരും കായിക താരങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ചെറിയ തുകയൊന്നുമല്ല ഈ കല്യാണത്തിനായി ചെലവായത്. കഴിഞ്ഞ ഏഴുമാസമായി വിവാഹ അനുബന്ധ ആഘോഷങ്ങൾ സജീവമായി തന്നെ നടക്കുന്നുണ്ടായിരുന്നു. അംബാനി കല്യാണം പോലെ ലോകം കണ്ട ഏറ്റവും ആഡംബര വിവാഹങ്ങൾ പരിചയപ്പെടാം.
2011 ഏപ്രിലിൽ ഒരു ബ്രിട്ടീഷ് രാജകീയ വിവാഹമായിരുന്നു ലോകം മുഴുവൻ കാത്തിരുന്നത്. കേറ്റ് മിഡിൽടൺ, ഒൻപത് വർഷത്തെ പ്രണയത്തിനുശേഷം ഇംഗ്ലണ്ടിലെ വില്യം രാജകുമാരനെ വിവാഹം ചെയ്ത ചടങ്ങ് ഏറ്റവും വലിയ ആഡംബര കല്യാണങ്ങളിൽ ഒന്നായിരുന്നു. സാമ്രാജ്യത്വ മെഷിനറിയിൽ ചേർന്നാണ് കേറ്റ് മിഡിൽടൺ രാജകുമാരനെ വിവാഹം ചെയ്തത്. 1,900-ഓളം അതിഥികൾ മൂന്ന് പരിപാടികളുള്ള ചടങ്ങിൽ പങ്കെടുത്തു. അതിൽ കല്യാണം, പ്രധാന വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്നു.188 രാജ്യങ്ങളിൽ നിന്നുള്ള 160 ദശലക്ഷത്തിലധികം കാഴ്ചക്കാർ ചടങ്ങ് സാക്ഷ്യം വഹിച്ചു. ബ്രിട്ടൻ രാജവാഴ്ചയുടെ ദേശീയ അവധിദിനമായി ഈ വിവാഹദിവസം ആഘോഷിക്കുക മാത്രമല്ല, കാനഡയിലും മറ്റ് കോമൺവെൽത്ത് രാജ്യങ്ങളിലും ആഘോഷ പരിപാടികൾ നടത്തുകയും ചെയ്തു.കേറ്റിൻ്റെയും വില്യമിൻ്റെയും വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെലവ് സുരക്ഷയ്ക്കായി ആയിരുന്നു ചെലവായത്. മൊത്തം ചെലവിൻ്റെ 32 ദശലക്ഷം ഡോളർ അതിനായി മാറ്റേണ്ടി വന്നു.
ഹാരി രാജകുമാരൻ്റെയും മേഗൻ മാർക്കിളിൻ്റെയും 2018 ലെ വിവാഹം അത്യാഡംബരമായിരുന്നു. ഒരു അമേരിക്കൻ നടിയായ, മേഗനെ വിവാഹം ചെയ്തതോടെ ഹാരി രാജകുമാരൻ്റെയും ബ്രിടീഷ് രാജകുടുംബത്തിന്റെയും ജീവിതത്തിലുണ്ടായ മാറ്റങ്ങൾ പിന്നീട് നമ്മൾ കണ്ടിരുന്നു . 600 അതിഥികളുടെ പട്ടികയ്‌ക്കൊപ്പം ആയിരുന്നു വിവാഹം നടന്നത്. രാഷ്ട്രീയക്കാർ, രാജകുടുംബത്തിലെ അംഗങ്ങൾ, ജോർജ്ജ്, അമൽ ക്ലൂണി, ഇഡ്രിസ് എൽബ, ടോം ഹാർഡി, ജെയിംസ് കോർഡൻ, സർ എൽട്ടൺ ജോൺ തുടങ്ങിയ ഹോളിവുഡ് താരങ്ങളും മറ്റ് എണ്ണമറ്റവരും വിവാഹത്തിൽ പ്രത്യക്ഷപ്പെട്ടു.
ആമുഖം ആവശ്യമില്ലാത്ത ആളുകളാണ് അംബാനി കുടുംബത്തിലേത്. ഇഷ അംബാനിയുടെയുടെ വ്യവസായി ആനന്ദ് പിരാമലുമായുള്ള വിവാഹം 2018-ൽ സെലിബ്രിറ്റി വിവാഹങ്ങളുടെ നിലവിലുള്ള ലാൻഡ്‌സ്‌കേപ്പിനെ മാറ്റിമറിച്ച തരത്തിലുള്ളതായിരുന്നു. കുടുംബത്തിൻ്റെ മൾട്ടി മില്യൺ ഡോളർ മുംബൈയിലെ വസതിയായ ആൻ്റിലിയയിൽ ഒരു റോക്ക ചടങ്ങോടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു.
ഇറ്റലിയിലെ ലേക് കോമോയിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പാർട്ടി നടത്തി. അവിടെ ദമ്പതികൾ തങ്ങളുടെ വിവാഹനിശ്ചയം ആഡംബരപൂർണ്ണമായ പരിപാടിയിൽ ആഘോഷിച്ചു. ഹിലരി ക്ലിൻ്റൺ, അരിയാന ഹഫിംഗ്ടൺ, നിക്ക് ജോനാസ്, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് വമ്പൻമാരായ ഷാരൂഖ് ഖാൻ, കപൂർ കുടുംബത്തിലെ അംഗങ്ങൾ, എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വമ്പൻ കല്യാണമായിരുന്നു ഇത്.
Read also: ബാങ്കിംഗ് ജോലിയിലെ ആറക്ക ശമ്പളം ഉപേക്ഷിച്ച് യുട്യൂബിലേക്ക്; ഇന്ന് വാർഷിക വരുമാനം 8 കോടി!
ലണ്ടനിലെ സെൻ്റ് പോൾസ് കത്തീഡ്രലിൽ 1981-ൽ നടന്ന ലേഡി ഡയാനയുടെയും ചാൾസ് രാജകുമാരൻ്റെയും വിവാഹം അക്ഷരാർത്ഥത്തിൽ ഒരു സിനിമാറ്റിക്ക് അനുഭവം ആയിരുന്നു. ഇന്റർനെറ്റ് പോലും ഇല്ലാതിരുന്ന ആ കാലത്ത് ഈ ബ്രിട്ടീഷ് രാജകീയ വിവാഹം ലോകമെമ്പാടുമുള്ള 750 ദശലക്ഷം ആളുകളുടെ അമ്പരപ്പിക്കുന്ന ബ്രോഡ്കാസ്റ്റ് വ്യൂവർഷിപ്പ് നേടിയിരുന്നു. ഡയാനയുടെ ഘോഷയാത്രയുടെ വഴിയിൽ രണ്ട് ദശലക്ഷം കാണികൾ അണിനിരന്നതിനാൽ, മൊത്തം 3,500 അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. വിവാഹച്ചെലവ് മൊത്തം 48 മില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെട്ടു. സുരക്ഷയ്ക്കായി മാത്രം 600,000 ഡോളർ ചെലവഴിച്ചു.
Story highlights- most expensive weddings